ഏ​ഴ​ര​ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Tuesday, April 13, 2021 4:10 AM IST
കു​വൈ​റ്റ് സി​റ്റി : കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ളു​ടെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ളു​ടെ നി​ര​ക്ക് ഇ​ര​ട്ടി​യാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ളും കൂ​ടു​ത​ൽ കു​ത്തി​വ​യ്പ് കേ​ന്ദ്ര​ങ്ങ​ളും തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

750,000 പേ​ർ​ക്ക് ഇ​തു​വ​രെ വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യ​താ​യും, എ​പ്രി​ൽ, മെ​യ് മാ​സ​ങ്ങ​ളി​ൽ ഈ ​നി​ര​ക്ക് വ​ർ​ധി​ക്കു​മെ​ന്നും ആ​രോ​ഗ്യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​വാ​നാ​യി നി​ര​വ​ധി സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യും ആ​രോ​ഗ്യ വി​ദ​ഗ്ദ​രു​മാ​യും നി​ര​ന്ത​രം സ​ന്പ​ർ​ക്ക​ത്തി​ലാ​ണ്.

കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റ് ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രി​ൽ​നി​ന്ന് മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്താ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. വാ​ക്സി​നേ​ഷ​ന് അ​പ്പോ​യി​ൻ​റ്മെ​ൻ​റ് എ​ടു​ത്ത​വ​ർ​ക്ക് മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് ബാ​ർ​കോ​ഡ് അ​യ​ക്കും. ഇ​ത് പ​രി​ശോ​ധി​ച്ചാ​ണ് വാ​ക്സി​നേ​ഷ​ന് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ഒ​രാ​ൾ​ക്ക് ര​ണ്ടു ഡോ​സ് ആ​ണ് എ​ടു​ക്കേ​ണ്ട​ത്. ആ​ദ്യ ഡോ​സ് എ​ടു​ത്തു​ക​ഴി​ഞ്ഞാ​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് ന​ൽ​കും. കൂ​ടാ​തെ ര​ണ്ടാ​മ​ത്തെ ഡോ​സി​നു​ള്ള തീ​യ​തി ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. ര​ണ്ടാ​മ​ത്തെ ഡോ​സി​നാ​യി മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് സ​ന്ദേ​ശം അ​യ​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ