മ​ല​യാ​ളി​ക​ളു​ടെ സേ​വ​ന സ​ന്ന​ദ്ധ​ത അ​നു​ക​ര​ണീ​യം: ഇ​ന്ത്യ​ൻ കോ​ണ്‍​സ​ൽ ജ​ന​റ​ൽ
Tuesday, April 13, 2021 12:07 AM IST
ജി​ദ്ദ: ഇ​ന്ത്യ​ൽ കോ​ണ്‍​സ​ൽ ജ​ന​റ​ലാ​യി ചു​മ​ത​ല​യേ​റ്റ മു​ഹ​മ്മ​ദ് ശാ​ഹി​ദ് ആ​ല​മി​നെ ഇ​ന്ത്യ​ൻ വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ (ഐ​വ) ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ച്ചു. കോ​ണ്‍​സു​ലേ​റ്റ് സ​ന്ദ​ർ​ശി​ച്ച് സ​ലാ​ഹ് കാ​രാ​ട​ൻ, നാ​സ​ർ ചാ​വ​ക്കാ​ട്, അ​ബ്ബാ​സ്, ദി​ലീ​പ് താ​മ​ര​കു​ളം, ന​ഷ് രി​ഫ്, ലി​യാ​ഖ​ത്ത് കോ​ട്ട എ​ന്നി​വ​രാ​ണ് വ​ര​വേ​റ്റ​ത്.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സേ​വ​ന സ​ന്ന​ദ്ധ​ത ഏ​റെ അ​നു​ക​ര​ണീ​യ​വും പ്ര​ശം​സ​നാ​ർ​ഹ​വു​മാ​മെ​ന്നു അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ദ്ദ സ​മൂ​ഹ​ത്തി​ന് ഏ​റെ പ​രി​ചി​ത​താ​ണ് മു​ൻ ഹ​ജ്ജ് കോ​ണ്‍​സു​ല​ർ കൂ​ടി​യാ​യി​രു​ന്ന ശാ​ഹി​ദ് ആ​ലം. ഐ​വ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ചെ​യ്ത പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഒ​രു രൂ​പ​രേ​ഖ അ​ദ്ദേ​ഹ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. അ​ത് വാ​യി​ച്ചു നോ​ക്കി സം​തൃ​പ​തി അ​റി​യി​ക്കു​ക​യും ചെ​യ്തു.

കോ​ണ്‍​സു​ലേ​റ്റ് ദി​വ​സ​ങ്ങ​ൾ​ക്ക​കം പു​തു​താ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന മൊ​ബൈ​ൽ ആ​പ്പി​നെ കു​റി​ച്ചും, വെ​ബ് സൈ​റ്റി​നേ​ക്കാ​ളും സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ അ​തി​ന്‍റെ ഉ​പ​യോ​ഗ സാ​ധ്യ​ത​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​വ​രി​ച്ചു. . കോ​ണ്സു​ലേ​റ്റി​ന്‍റെ എ​ല്ലാ സേ​വ​ന​ങ്ങ​ളെ​കു​റി​ച്ചും ബ​ന്ധ​പ്പെ​ടേ​ണ്ട വ​രെ​കു​റി​ച്ചും അ​തി​ലു​ണ്ടാ​യി​രി​ക്കും. ഗു​ഗി​ൾ മാ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി സേ​വ​നം ന​ൽ​കാ​നും ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​സു​ലേ​റ്റ് സേ​വ​നം മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന വി​വ​ര​വും ഉ​ൾ​പ്പെ​ടു​ത്തും.

30 ല​ക്ഷം വ​രു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് കോ​ണ്‍​സു​ലേ​റ്റ് സ്റ്റാ​ഫി​നെ കൊ​ണ്ട് മാ​ത്രം പ​ല ഘ​ട്ട​ങ്ങ​ളി​ലും സേ​വ​നം സാ​ധ്യ​മാ​കാ​റി​ല്ല. അ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ൽ സാ​മൂ​ഹ്യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളാ​യ ഐ​വ​യെ പോ​ലു​ള്ള​വ​രു​ടെ വ​ള​ണ്ടി​യ​ർ സേ​വ​നം ആ​വ​ശ്യം വ​രു​മെ​ന്നും സി.​ജി അ​റി​യി​ച്ചു. ഐ​വ​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ള്ള എ​ല്ലാ സ​ഹ​ക​ര​ണ​വും ഐ​വ ഭാ​ര​വാ​ഹി​ക​ൾ വാ​ഗ്ദാ​നം ചെ​യ്തു.

റി​പ്പോ​ർ​ട് : മു​സ്ത​ഫ കെ ​ടി പെ​രു​വ​ള്ളൂ​ർ