സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് വി​സാ മാ​റ്റ​ത്തി​ന് അ​നു​മ​തി
Thursday, March 4, 2021 10:39 PM IST
കു​വൈ​റ്റ് സി​റ്റി : സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് വി​സ മാ​റ്റു​വാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ അ​റി​യി​ച്ചു.

പു​തി​യ തീ​രു​മാ​ന​ത്തോ​ടെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും പൊ​തു മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്വകാര്യമേ​ഖ​ല​യി​ലേ​ക്ക് ജോ​ലി മാ​റു​വാ​ൻ സാ​ധി​ക്കും. ഇ​ത് സം​ബ​ന്ധിച്ചുള്ള ഉ​ത്ത​ര​വ് മാ​ന​വ വി​ഭ​വ ശേ​ഷി സ​മി​തി ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് മൂ​സ പു​റ​പ്പെ​ടു​വി​ച്ചു. അ​തോ​ടൊ​പ്പം വ്യ​വ​സാ​യം, കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ൾ, സ്വ​ത​ന്ത്ര വ്യാ​പാ​ര​മേ​ഖ​ല​യി​ലെ ക​ന്പ​നി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നീ​വ​ർ​ക്കും വി​സ മാ​റ്റം അ​നു​വ​ദി​ക്കും.

കോ​വി​ഡി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ല​വി​ൽ പു​തി​യ വി​സ​ക​ളൊ​ന്നും അ​നു​വ​ദി​ക്കു​ന്നി​ല്ല. അ​തോ​ടൊ​പ്പം പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ യാ​ത്ര നി​യ​ന്ത്ര​ണം മൂ​ലം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചു വ​രു​വാ​ൻ ക​ഴി​യാ​ത്ത​തും തൊ​ഴി​ൽ ക​ന്പോ​ള​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം രൂ​ക്ഷ​മാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ പു​തി​യ തീ​രു​മാ​നം ന​ട​പ്പാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ