ലാ​ൽ കെ​യേ​ഴ്സ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു
Thursday, March 4, 2021 10:35 PM IST
കൊ​ല്ലം/​കു​വൈ​റ്റ് : ലാ​ൽ കെ​യേ​ഴ്സ് കു​വൈ​റ്റും വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് നി​ർ​മി​ച്ചു ന​ൽ​കു​ന്ന ന്ധ​ശാ​ന്തി​ഭ​വ​നം​ന്ധ ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു. കൊ​ല്ലം വെ​ളി​യം പ​ഞ്ചാ​യ​ത്തി​ലെ വാ​ളി​യോ​ട് മ​റ​വ​ൻ​കോ​ട് മി​ച്ച​ഭൂ​മി കോ​ള​നി​യി​ൽ അ​ജോ ഭ​വ​നി​ൽ ജോ​സി​നും കു​ടും​ബ​ത്തി​നു​മാ​ണ് ലാ​ൽ കെ​യേ​ഴ്സ് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​വെ​ളി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ർ ബി​നോ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി ആ​ണ് ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച​ത്. പ്ര​സ്തു​ത ച​ട​ങ്ങി​ൽ വെ​ളി​യം പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അം​ഗം എം.​ബി. പ്ര​കാ​ശ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം അ​നി​ൽ മാ​ല​യി​ൽ, കെ​പി​സി​സി അം​ഗം വെ​ളി​യം ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ലാ​ൽ​കെ​യേ​ഴ്സ് സെ​ന്‍റ​ർ ക​മ്മി​റ്റി അം​ഗം അ​നി​ൽ ന​ന്ദി അ​റി​യി​ച്ചു.

മാ​ന​വി​ക​ത​യു​ടെ ഉ​ദാ​ത്ത മാ​തൃ​ക​യാ​ണ് ലാ​ൽ കെ​യേ​ഴ്സ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. നേ​ര​ത്തെ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത കൂ​ര​യി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി താ​ൽ​ക്കാ​ലി​ക വൈ​ദ്യു​തി ക​ണ​ക്ഷ​നി​ൽ മൊ​ബൈ​ൽ ചാ​ർ​ജ് ചെ​യ്ത​പ്പോ​ൾ ഷോ​ക്കേ​റ്റ് ജോ​സ് അ​നി​താ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​ഞ്ജ​ന മ​രി​ച്ചി​രു​ന്നു. ഈ ​ദു​ര​ന്ത വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ലാ​ൽ കെ​യേ​ഴ്സ് ഭാ​ര​വാ​ഹി​ക​ളാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​വാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​രു​ടെ സം​ഘ​ട​ന ലാ​ൽ കെ​യേ​ഴ്സ് കു​വൈ​റ്റ് ഘ​ട​കം ഒ​ട്ട​ന​വ​ധി സ​ന്ന​ദ്ധ സേ​വ​ന​ങ്ങ​ൾ ന​ട​ത്തി മാ​തൃ​ക പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ