സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, March 4, 2021 10:29 PM IST
മ​നാ​മ: പ്ര​വാ​സി ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള വി​കാ​സ​വും ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ജ​ണ്ട​യാ​ക്കി മൂ​ല്യ​ബോ​ധ​മു​ള്ള ഒ​രു സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ന് ന്ധ​കൈ​കോ​ർ​ക്കാം സാ​മൂ​ഹി​ക ന·​ക്കാ​യ്ന്ധ എ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ന്പ​യി​ൻ ഫെ​ബ്രു​വ​രി 5 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6ന് ​സൂം വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് വാ​ണി​യ​ന്പ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​വാ​സി ഭൂ​മി​ക​യി​ൽ സൗ​ഹൃ​ദ​ത്തി​ലും സ​ഹ​ജീ​വി​സ്നേ​ഹ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യ പാ​ത​യി​ലൂ​ടെ പ്ര​വാ​സി​ക​ൾ​ക്ക് കൃ​ത്യ​മാ​യ ദി​ശാ​ബോ​ധം ന​ൽ​കു​ക, അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് നി​യ​മ​വി​ധേ​യ​മാ​യ ക്രി​യാ​ത്മ​ക പ​രി​ഹാ​രം നി​ർ​ദ്ദേ​ശി​ക്കു​ക, മാ​തൃ​രാ​ജ്യ​ത്തെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു വേ​ണ്ടി കൂ​ട്ടാ​യ ഐ​ക്യ​നി​ര സൃ​ഷ്ടി​ച്ചു പ​രി​ശ്ര​മി​ക്കു​ക തു​ട​ങ്ങി​യ കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​ക​ളാ​ണ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഏ​റ്റെ​ടു​ത്ത് മു​ന്നോ​ട്ട് പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളി​ലും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളി​ലും അ​ക​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ചേ​ർ​ത്ത് നി​ർ​ത്തി വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള വി​കാ​സ​വും ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​ധ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഒ​രു മാ​സ​ക്കാ​ലം നീ​ണ്ടു നി​ൽ​ക്കു​ന്ന കാ​ന്പ​യി​നി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം പ്രേ​മ ജി. ​പി​ഷാ​ര​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്റി​നി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 39916500 /36056199