പെ​റ്റി​ക്കേ​സി​ൽ പെ​ടു​ന്ന​വ​ർ​ക്കും പെ​രു​മാ​റ്റ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​മെ​ന്ന് ദു​ബാ​യ് പോ​ലീ​സ്
Wednesday, March 3, 2021 11:33 PM IST
ദു​ബാ​യ് : പെ​റ്റി​ക്കേ​സി​ൽ പെ​ട്ട​വ​ർ​ക്ക് സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ സ​ഹാ​യി​ക്കു​ന്ന ന്ധ​ന​ല്ല പെ​രു​മാ​റ്റ​ന്ധ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ ഒ​രു​ങ്ങി ദു​ബാ​യ് പോ​ലീ​സ്. ചെ​റി​യ കു​റ്റ​ങ്ങ​ളി​ൽ ഏ​ർ​പെ​ട്ട​വ​ർ​ക്കു സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് മ​ട​ങ്ങി വ​രാ​ൻ സൗ​ക​ര്യം ഒ​രു​ക്കാ​നാ​ണ് ദു​ബാ​യ് പോ​ലീ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ക്രി​മി​ന​ൽ സ്വ​ഭാ​വം ഇ​ല്ലാ​ത്ത ചെ​റി​യ കു​റ്റ​ങ്ങ​ളും, സാ​ന്പ​ത്തി​ക കു​റ്റ​ങ്ങ​ളും മൂ​ലം കേ​സു​ക​ളി​ൽ അ​ക​പെ​ട്ട​വ​ർ​ക്കു ഗു​ഡ് കോ​ണ്ട​ക്ട് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് ദു​ബാ​യ് പോ​ലീ​സ് തു​ട​ക്കം കു​റി​ച്ച​താ​യി അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ഖ​ലീ​ൽ ഇ​ബ്രാ​ഹിം അ​ൽ മ​ൻ​സൂ​രി​യാ​ണ് അ​റി​യി​ച്ച​ത്.

ചെ​റി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് സ​മൂ​ഹ​ത്തി​ലേ​ക്ക് തി​രി​കെ വ​രു​ന്ന​തി​നും യു​എ​ഇ​യി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് ദു​ബാ​യ് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ തീ​രു​മാ​നം . ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത​തോ​ടെ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ 5 മി​നു​റ്റു​ക​ൾ​ക്ക​കം ന​ൽ​കു​ന്ന​തി​നും സാ​ധ്യ​മാ​യി​ട്ടു​ണ്ട്. സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ ആ​റു ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു, ഒ​ന്നി​ലേ​റെ ഭാ​ഷ​ക​ളി​ൽ ത​യാ​റാ​ക്കു​ന്ന​തി​ന് 5 മി​നി​റ്റ് മ​തി​യെ​ന്ന​താ​ണ് പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സൗ​ക​ര്യ​മെ​ന്നും അ​ൽ മ​ൻ​സൂ​രി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള