ഇ​നി നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ വാ​ട്സ്ആ​പ്പ് വ​ഴി അ​റി​യി​ക്കാം; ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്
Tuesday, March 2, 2021 8:14 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ട്രാ​ഫി​ക് നി​യ​മം തെ​റ്റി​ച്ചാ​ൽ ഇ​നി മു​ത​ൽ ക​ടു​ത്ത ന​ട​പ​ടി​യെ​ന്ന് ട്രാ​ഫി​ക് അ​ധി​കൃ​ത​ർ. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് 20,880 നി​യ​മ​ലം​ഘ​ന​ങ്ങ​ളും വാ​ഹ​ന​മോ​ടി​ക്കു​ന്പോ​ൾ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​തി​ന് 29,062 നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ഴി​ഞ്ഞ വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ അ​ത് ഫോ​ട്ടോ​യെ​ടു​ത്ത് വാ​ട്സ്ആ​പ്പ് വ​ഴി ജ​ന​റ​ൽ ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റി​ന് അ​യ​യ്ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. ഡ്രൈ​വിം​ഗി​നി​ടെ മൊ​ബൈ​ൽ ഹാ​ൻ​ഡ്സെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​വാ​ൻ രാ​ജ്യ​ത്തെ റോ​ഡു​ക​ളി​ൽ പ​ട്രോ​ളിം​ഗ് ടീ​മു​ക​ളെ സ​ജ്ജീ​ക​രി​ച്ച​താ​യും റോ​ഡു​ക​ളി​ൽ ഘ​ടി​പ്പി​ച്ച ക്യാ​മ​റ​ക​ൾ വ​ഴി അ​ത്ത​ര​ക്കാ​രെ നി​രീ​ക്ഷി​ക്കു​മെ​ന്നും ട്രാ​ഫി​ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റെ​ഡ് സി​ഗ്ന​ൽ മ​റി​ക​ട​ക്കു​ക, മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നോ സ്വ​ത്തി​നോ അ​പ​ക​ട​മു​ണ്ടാ​കും​വി​ധം അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ക, പൊ​തു​നി​ര​ത്തു​ക​ളി​ൽ വാ​ഹ​നം കൊ​ണ്ടു​ള്ള അ​ഭ്യാ​സ​പ്ര​ക​ട​നം, വ​ണ്‍​വേ തെ​റ്റി​ക്ക​ൽ, സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളു​പ​യോ​ഗി​ച്ചു ടാ​ക്സി സ​ർ​വീ​സ് ന​ട​ത്ത​ൽ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ങ്ങ​ൾ​ക്ക് 500 ദി​നാ​ർ വ​രെ പി​ഴ​യും മൂ​ന്നു മാ​സം ത​ട​വും അ​നു​ഭ​വി​ക്കേ​ണ്ടി വ​രി​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ