പ്ര​വാ​സി​ക​ൾ​ക്ക് അ​ധി​ക ബാ​ധ്യ​ത നി​ർ​ബ​ന്ധ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണം: ഓ​വ​ർ​സീ​സ് എ​ൻ​സി​പി
Thursday, February 25, 2021 12:04 AM IST
കു​വൈ​റ്റ്: പ്ര​വാ​സി​ക​ൾ​ക്ക് അ​ധി​ക ബാ​ധ്യ​ത നി​ർ​ബ​ന്ധ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി അ​ടി​യ​ന്തി​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഓ​വ​ർ​സീ​സ് എ​ൻ​സി​പി ദേ​ശീ​യ ക​മ്മി​റ്റി​ക്ക് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ബാ​ബു ഫ്രാ​ൻ​സീ​സ്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തു​ക്കി​യ ഉ​ത്ത​ര​വു പ്ര​കാ​രം ഏ​ക​ദേ​ശം 3000 രൂ​പ​യോ​ള​മാ​ണ് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ ഓ​രോ പൗ​ര​നും 72 മ​ണി​ക്കൂ​ർ സ​മ​യ​പ​രി​ധി​യി​ലു​ള്ള പി​സി​ആ​ർ ടെ​സ്റ്റി​ന് ആ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് മു​ന്പ് ന​ൽ​കേ​ണ്ടി വ​രു​ന്ന​ത്. 72 മ​ണി​ക്കൂ​ർ സ​മ​യ​പ​രി​ധി​യി​ലു​ള്ള പി​സി​ആ​ർ ടെ​സ്റ്റ് നെ​ഗ​റ്റീ​വ് ഫ​ലം കൈ​യി​ൽ വ​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം നാ​ട്ടി​ലെ​ത്തി​യാ​ൽ വീ​ണ്ടും പൈ​സ കൊ​ടു​ത്തു​കൊ​ണ്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടു​ത്ത പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കു​ക എ​ന്നു​ള്ള​ത്, സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം വി​ദേ​ശ​ത്ത് നി​ന്ന് മ​ട​ങ്ങി​വ​രു​ന്ന യാ​ത്ര​കാ​ർ​ക്ക് ഇ​ത് അ​ധി​ക ബാ​ധ്യ​ത​യാ​ണ്.

കോ​വി​ഡ് മൂ​ലം ജോ​ലി ന​ഷ്ട​മാ​യ​വ​ർ, ശ​ന്പ​ളം വെ​ട്ടി​കു​റ​ക്ക​പ്പെ​ട്ട​വ​ർ, ബി​സി​ന​സ് പ​രാ​ജ​യം മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ​വ​ർ, സ​ന്ദ​ർ​ശ വി​സ​യി​ൽ പോ​യി മ​ട​ങ്ങു​ന്ന​വ​ർ തു​ട​ങ്ങി ഭൂ​രി​ഭാ​ഗം പേ​രും സാ​ന്പ​ത്തി​ക​മാ​യി വ​ള​രെ മോ​ശം അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ആ​യ​തി​നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​ണ​മ​ട​ച്ചു​ള്ള പി​സി​ആ​ർ പ​രി​ശോ​ധ​ന പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​വ​ണ​മെ​ന്ന്് ഓ​വ​ർ​സീ​സ് എ​ൻ​സി​പി ദേ​ശീ​യ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ