കുവൈറ്റിൽ 768 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം
Monday, February 22, 2021 11:48 AM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് 768 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 184,090 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 6,006 പരിശോധനകളാണ് ഇന്നലെ നടന്നത്. വിവിധ ആശുപത്രികളില്‍ കോവിഡ് ചികിത്സലായിരുന്ന അഞ്ച് പേർ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1,044 ആയി.

967 പേരാണു ഇന്നലെ രോഗ മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 172,227 ആയി. വിവിധ ആശുപത്രികളിൽ ചികിൽസയിൽ 10,819 പേരും തീവ്ര പരിചരണത്തിൽ 147 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ