ഷേഖ് കനക്സി ഗോകുൽദാസ് കിംജി അന്തരിച്ചു
Friday, February 19, 2021 4:20 PM IST
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ കാരണവർ എന്ന് വിശേഷിപ്പിക്കാവുന്ന കനക് കിംജി (കനക് ഭായ്) അന്തരിച്ചു. വ്യാഴാഴ്ച. രാവിലെയാണ് കൊച്ചിയിൽ ആയിരുന്നു അന്ത്യം.

വ്യവസായ പ്രമുഖനുമായ ഷെയ്ക്ക് കനക്സി ഗോകുൽദാസ് കിംജി ഒമാന്‍റെ വികസനത്തിൽ വലിയ പങ്കാണ് വഹിച്ചത് , ഇന്ത്യൻ സമൂഹത്തിനുവേണ്ടി സർവ്വകാര്യത്തിലും കനക് കിംജി മുന്നിൽ നിന്നു. വിദ്യാഭ്യാസ സൗകര്യമൊരുക്കാൻ ഇന്ത്യൻ സ്കൂൾ സ്ഥാപിച്ചു. കലാ സാംസ്കാരിക പ്രവർത്തനം നടത്തുന്നതിനു വേണ്ടി ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ പേട്രണും ഇന്ത്യൻ സ്കൂൾ ഒമാൻ ആദ്യ പ്രസിഡന്‍റും ആയിരുന്നു. പ്രവാസി ഭാരതീയ ദിവസ് ആരംഭിച്ച ആദ്യ വർഷം തന്നെ ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ പ്രവാസി ഭാരതീയ അവാഡ് നൽകി ആദരിച്ചിരുന്നു.

ജാതിമതഭേദമന്യേ. ഹൈന്ദവ വിശ്വാസികൾക്കും ക്രിസ്തീയ വിശ്വാസികൾക്കും ആരാധനയ്ക്കും മരണാന്തര ചടങ്ങുകൾ നിർവഹിക്കുന്നതിനും വേണ്ടി സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് നൽകിയ സേവനങ്ങൾ വിലപ്പെട്ടതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരുടെ ഇതര വിഷയങ്ങളിലും ഇടപെട്ട് അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിക്കുമായിരുന്നു. ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. ഒമാനിലെയും ഇന്ത്യയിലും അതാത് കാലങ്ങളിലെ ഭരണകേന്ദ്രവുമായി വളരെ ബന്ധം പുലർത്തിയിരുന്നു.

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം