കു​വൈ​റ്റി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന​തി​ന് നി​ശ്ചി​ത ക്വാ​ട്ട തീ​രു​മാ​നി​ച്ച് ഡി​ജിസി​എ
Monday, January 25, 2021 11:29 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൂ​ടു​ത​ൽ തീ​രു​മാ​ന​ങ്ങ​ൾ സി​വി​ൽ ഏ​വി​യേ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചു. നേ​ര​ത്തെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ആ​യി​ര​മാ​യി കു​റ​യ്ക്കു​വാ​ൻ രാ​ജ്യ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന ക​ന്പി​നി​ക​ളോ​ട് ഡി​ജി​സി​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ഓ​രോ രാ​ജ്യ​ത്തു​നി​ന്നു​മു​ള്ള ക്വാ​ട്ട നി​ശ്ച​യി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​മി​റേ​റ്റ്സ് എ​യ​ർ​വേ​സി​ൽ 84 യാ​ത്ര​ക്കാ​രും, തു​ർ​ക്കി എ​യ​ർ​വേ​സി​ൽ 63 യാ​ത്ര​ക്കാ​രും, സൗ​ദി​അ​റേ​ബ്യ ,ജോ​ർ​ദാ​ൻ, മ​സ്ക​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും 42 യാ​ത്ര​ക്കാ​ർ വീ​ത​വും ദോ​ഹ​യി​ൽ നി​ന്ന് 35 യാ​ത്ര​ക്കാ​രും അ​നു​വ​ദി​ക്കു​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു. അ​തി​നി​ടെ രാ​ജ്യ​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന​ക​ന്പ​നി​ക​ളോ​ട് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സെ​ൻ​റ​റു​ക​ളു​മാ​യി ക​രാ​റു​ണ്ടാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും വാ​ർ​ത്ത​ക​ളു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ