കുവൈറ്റ് സിറ്റി: സിറ്റി ഹോളി ഫാമിലി കത്തീഡ്രൽ ദേവാലയത്തിൽ ജനുവരി 22ന് കഐംആർഎം ആത്മീയ ഉപദേഷ്ടാവ് റവ. ഫാ. ജോണ് തുണ്ടിയത്തിന്റെ കാർമ്മികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനക്കുശേഷം കെഎംആർഎമ്മിന്റെ 27-ാ മത് ഭരണസമതി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്നു.അലക്സ് വർഗീസ് പ്രസിഡന്റായും ലിബു ജോണ് ജനറൽ സെക്രട്ടറിയായും റാണ വർഗീസ് ട്രഷററായും ചുമതല ഏറ്റെടുത്തു.
ജോർജ് മാത്യു (സീനിയർ വൈസ് പ്രസിഡന്റ്), ആൽഫ്രഡ് ചാണ്ടി, റോബിൻ ഫിലിപ്പ് (വൈസ് പ്രസിഡന്റുമാർ) സജീവ് ജോർജ് (വർക്കിംഗ് സെക്രട്ടറി), സജിമോൻ ഇ.എം. (ഓഫീസ് സെക്രട്ടറി), ജെറി ഇഡിക്കുള, ഡെന്നീസ് ജോണ് (ജോയിന്റ് ട്രഷറാർ), ബീന പോൾ (മാതൃവേദി (എഫ്ഒഎം പ്രസിഡന്റ്), അനിൽ ജോർജ് രാജൻ, (എംസിവൈഎം)പ്രസിഡന്റ്, കോശി വർഗീസ് (വിശ്വാസ പരിശീലനം ഹെഡ് മാസ്റ്റർ), എബി പി. ഏബ്രഹാം, ബിനു വിളയിൽ രാജൻ, ജുബിൻ പി. മാത്യു, സന്തോഷ് പി. ആന്റണി (ഏരിയ പ്രസിഡന്റുമാർ), ജോജിമോൻ തോമസ് (ഉപദേശകസമിതി അധ്യക്ഷൻ), ജോസഫ് കെ. ഡാനിയേൽ (ചീഫ് ഓഡിറ്റർ), ബാബുജി ബത്തേരി (ചീഫ് ഇലക്ഷൻ കമ്മീഷൻ) എന്നീ സ്ഥാനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞ ചടങ്ങിനുശേഷം കെഎംആർഎം നിയുക്ത പ്രസിഡന്റ് അലക്സ് വർഗീസ് നയപ്രഖ്യാപന പ്രസംഗം നടത്തി. ഫാ. ജോണ് തുണ്ടിയത്തും, സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോജിമോൻ തോമസും 2021 വർഷത്തെ മാനേജിംഗ് കമ്മിറ്റിയ്ക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നിയുക്ത ജനറൽ സെക്രട്ടറി ലിബു ജോണ് എല്ലാവർക്കും നന്ദിയും അർപ്പിച്ചുകൊണ്ട് ചടങ്ങിന് പരിസമാപ്തിയായി.
മലങ്കര കതോലിക്ക സഭയുടെ പ്രഥമ കതോലിക്കാ ബാവ ആയിരുന്ന മോറാൻ മോർ സിറിൽ ബസേലിയോസ് പിതാവിന്റെ ഓർമ്മദിനവും അന്നേദിവസം സമുചിതമായി ആചരിച്ചു. എംസിവൈഎമ്മിന്റെ നേത്യത്വത്തിൽ നേർച്ചവിതരണവും നടന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ