കു​വൈ​റ്റ് എ​യ​ർ​പോ​ർ​ട്ടി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 1000 ആ​യി പ​രി​മി​ത​പ്പെ​ടു​ത്തി
Saturday, January 23, 2021 9:37 PM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്തെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കു​വൈ​റ്റി​ൽ പ്ര​വേ​ശി​ക്കു​ന്ന വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ആ​യി​ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. അ​ടു​ത്ത ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന ക​ന്പി​നി​ക​ൾ​ക്ക് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഇ​ത് സം​ബ​ന്ധി​ച്ച് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി പ്രാ​ദേ​ശി​ക പ​ത്ര​മാ​യ അ​ൽ അ​ൻ​ബ റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​വി​ഡ് ടെ​സ്റ്റി​നാ​യി സ്വ​കാ​ര്യ ലാ​ബു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം പു​തി​യ തീ​രു​മാ​ന​ത്തി​ൽ നി​ന്നും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളേ​യും ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​രെ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ആ​ഗോ​ള ത​ല​ത്തി​ൽ അ​തി തീ​വ്ര കോ​വി​ഡ് പ​ട​രു​ന്ന​തി​നാ​ൽ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് കു​വൈ​റ്റ് സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ച്ച​തി​നാ​ൽ ഈ ​കാ​ല​യ​ള​വി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത യാ​ത്ര​ക്കാ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​ത​നു​സ​രി​ച്ച് വി​മാ​ന ക​ന്പി​നി​ക​ൾ​ക്ക് അ​ധി​ക​മാ​യി ഫ്ലൈ​റ്റ് ഷെ​ഡ്യൂ​ൾ ചെ​യ്ത് കൊ​ണ്ടു​വ​രാ​മെ​ന്ന് എ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ല്ല അ​ൽ റ​ജി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ