റി​നൗ​സ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി ടി20 ​ക്രി​ക്ക​റ്റ്: റൈ​സിം​ഗ് സ്റ്റാ​ർ സി​സി കു​വൈ​റ്റ് ജേ​താ​ക്ക​ളാ​യി
Saturday, January 23, 2021 9:32 PM IST
ഫ​ഹാ​ഹീ​ൽ: മി​ല്ലേ​നി​യം ക്രി​ക്ക​റ്റ് ക്ല​ബ് ഫ​ഹാ​ഹീ​ൽ ഗ്രൗ​ണ്ടി​ൽ ന​ട​ത്ത​പ്പെ​ട്ട റി​നൗ​സ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി ടി20 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ലി​ൽ കു​ൽ​ന ടൈ​റ്റ​ൻ​സി​നെ 35 റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് റൈ​സിം​ഗ് സ്റ്റാ​ർ സി​സി കു​വൈ​റ്റ് ജേ​താ​ക്ക​ളാ​യ​ത്.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത റൈ​സിം​ഗ് സ്റ്റാ​ർ സി​സി കു​വൈ​റ്റ് 9 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 177 റ​ണ്‍​സ് നേ​ടി. 28 പ​ന്തി​ൽ 52 റ​ണ്‍​സ് എ​ടു​ത്ത ഗി​രീ​ഷ് സു​ധാ​ക​ര​നാ​ണ് ടോ​പ് സ്കോ​റ​ർ. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കു​ൽ​ന ടൈ​റ്റ​ൻ​സി​നെ 142 റ​ണ്‍​സി​ന് പു​റ​ത്താ​ക്കി 35 റ​ണ്‍​സി​ന്‍റെ മി​ക​ച്ച വി​ജ​യം നേ​ടു​ക​യാ​യി​രു​ന്നു. 4 ഓ​വ​റി​ൽ 22 വ​ഴ​ങ്ങി 4 വി​ക്ക​റ്റ് എ​ടു​ത്ത വി​പി​ൻ രാ​ജേ​ന്ദ്ര​ൻ ആ​ണ് ഫൈ​ന​ലി​ലെ താ​രം.

ഈ ​ക​ഴി​ഞ്ഞ വ​ർ​ഷം ഫ​ഹാ​ഹീ​ൽ ഗ്രൗ​ണ്ടി​ൽ വ​ച്ചു ക​ളി​ക്കി​ട​യി​ൽ ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കും മു​ൻ​പേ മ​ര​ണ​പ്പെ​ട്ട സ​ഹ​താ​ര​ത്തി​ന്‍റെ സ്മ​ര​ണ​ക്കാ​യാ​ണ് മി​ല്ലേ​നി​യം ക്രി​ക്ക​റ്റ് ക്ല​ബ് ഇ​ത്ത​ര​ത്തി​ൽ ഒ​രു ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്.

സാ​ഹി​റ കോ​ളേ​ജ് മ​വാ​നി​ല്ല (കു​വൈ​റ്റ് ഓ​ൾ​ഡ് ബോ​യ്സ് അ​സോ​സി​യേ​ഷ​ൻ) ആ​ണ് ടൂ​ർ​ണ​മെ​ന്‍റ് സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്. വ​രും കാ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്ന്് സാ​ഹി​റ കോ​ളേ​ജ് മ​വാ​നി​ല്ല പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് മാ​നേ​ജ​ർ അ​റൂ​സ് അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് ഉ​ത്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ച്ചു. അ​വാ​ർ​ഡ് ദാ​ന​ച്ച​ട​ങ്ങി​ൽ ക്ല​ബ് മാ​നേ​ജ​ർ ജ​യ​ന്താ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സ​ഹ​താ​ര​ത്തി​ന്‍റെ സ്മ​ര​ണ​നി​ല​നി​ർ​ത്താ​ൻ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച മി​ല്ലേ​നി​യം സ്റ്റാ​ർ​സ് ക്രി​ക്ക​റ്റ് ക്ല​ബി​നെ റൈ​സിം​ഗ് സ്റ്റാ​ർ സി​സി കു​വൈ​റ്റ് ക്യാ​പ്റ്റ​ൻ ബി​ജു സി​എ ച​ട​ങ്ങി​ൽ അ​ഭി​ന​ന്ദി​ച്ചു.

മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി വി​ത​ര​ണം സാ​ഹി​റ കോ​ളേ​ജ് മ​വാ​നി​ല്ല പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് മാ​നേ​ജ​ർ അ​റൂ​സ് നി​ർ​വ​ഹി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ബാ​റ്റ്സ്മാ​ൻ റ​ഫീ​ഖി​നും മി​ക​ച്ച ബൗ​ള​ർ ഹു​സൈ​നും ഉ​ള്ള അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ ജ​യ​ന്ത് കൈ​മാ​റി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ