അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ ഒ​രു​മാ​സ​ത്തേ​ക്ക് മാ​റ്റി​വ​യ്ക്കാ​ൻ ദു​ബാ​യ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി നി​ർ​ദേ​ശം
Friday, January 22, 2021 12:05 AM IST
ദു​ബാ​യ്: അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യം ഇ​ല്ലാ​ത്ത എ​ല്ലാ ശ​സ്ത്ര​ക്രി​യ​ക​ളും ഒ​രു മാ​സ​ത്തേ​ക്ക് മാ​റ്റി​വ​യ്ക്കാ​ൻ ദു​ബാ​യ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി എ​ല്ലാ ആ​ശു​പ​ത്രി​ക​ൾ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി. ഡി​എ​ച്ച്എ​യു​ടെ ലൈ​സ​ൻ​സ് അ​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ആ​ശു​പ​ത്രി​ക​ൾ​ക്കും, വ​ണ്‍​ഡേ സ​ർ​ജ​റി ക്ലി​നി​ക്കു​ക​ൾ​ക്കു​മാ​ണ് ഫെ​ബ്രു​വ​രി 19 വ​രെ ശ​സ്ത്ര​ക്രി​യ​യ​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

രോ​ഗി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ​ക്കു കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കി​യു​ള്ള പ​രി​ച​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് തീ​രു​മാ​ന​മെ​ന്ന് ഡി​എ​ച്ച്എ​യു​ടെ സ​ർ​ക്കു​ല​റി​ൽ അ​റി​യി​ച്ചു. നി​രോ​ധ​നം നീ​ട്ടു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും ഡി​എ​ച്ച്എ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള