യു​എ​ഇ അ​തി​ശൈ​ത്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി കാ​ലാ​വ​സ്ഥ പ്ര​വ​ച​നം
Thursday, January 21, 2021 2:17 AM IST
ദു​ബാ​യ് : അ​തി​ശൈ​ത്യ​വും മ​ഞ്ഞും നി​റ​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ലേ​ക്കാ​ണ് യു​എ​ഇ നീ​ങ്ങു​ന്ന​തെ​ന്ന് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം, വ്യാ​ഴം വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ 5 ഡി​ഗ്രി വ​രെ താ​പ​നി​ല താ​ഴു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പു അ​റി​യി​പ്പ്.

മ​ഞ്ഞ് വീ​ഴ്ച​യും ത​ണു​പ്പും നി​റ​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലേ​ക്കാ​ണ് യു​എ​ഇ ക​ട​ക്കു​ന്ന​തെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 5 മു​ത​ൽ 8 ഡി​ഗ്രി വ​രെ​യാ​കും അ​ന്ത​രീ​ക്ഷ താ​പ​നി​ല. വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ ആ​ഗ​മ​ന​ത്തോ​ടെ​യാ​കും താ​പ​നി​ല​യി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​ക. വെ​ള്ളി​യാ​ഴ്ച​യി​ലെ കൂ​ടി​യ ചൂ​ട് 22 ഡി​ഗ്രി മാ​ത്ര​മാ​കും . നി​ല​വി​ൽ 28 ഡി​ഗ്രി​ക്ക് മു​ക​ളി​ലാ​ണ് താ​പ​നി​ല. തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​മെ​ങ്കി​ലും മൂ​ട​ൽ മ​ഞ്ഞു രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്.

തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലും ഉ​ൾ​ഭാ​ഗ​ങ്ങ​ളി​ലും മൂ​ട​ൽ മ​ഞ്ഞു അ​നു​ഭ​വ​പ്പെ​ടു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ച്ച ഉ​ച്ച​മു​ത​ൽ കാ​റ്റ് ശ​ക്ത​മാ​കു​മെ​ന്നും ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കു​മെ​ന്നും കാ​ലാ​വ​സ്ഥ സൂ​ച​ന​ക​ളി​ൽ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള