ദു​ബാ​യി​ൽ ബ​സു​ക​ൾ​ക്കും ടാ​ക്സി​ക​ൾ​ക്കു​മാ​യു​ള്ള പ്ര​ത്യേ​ക ചു​വ​ന്ന പാ​ത തു​റ​ക്കു​ന്നു
Thursday, January 21, 2021 2:05 AM IST
ദു​ബാ​യ് : ദു​ബാ​യി​ൽ ബ​സു​ക​ൾ​ക്കും ടാ​ക്സി​ക​ൾ​ക്കും മാ​ത്ര​മാ​യു​ള്ള ചു​വ​ന്ന പാ​ത​യി​ലൂ​ടെ നാ​ളെ മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു . ബ​സു​ക​ളു​ടെ യാ​ത്രാ​സ​മ​യം ഇ​തോ​ടെ 24 ശ​ത​മാ​നം കു​റ​യു​മെ​ന്നാ​ണ് പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ലൂ​ടെ തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്. ദു​ബാ​യ് ഖാ​ലി​ദ് ബി​ൻ അ​ൽ വ​ലീ​ദ് സ്ട്രീ​റ്റി​ൽ ആ​ണ് പ്ര​ത്യേ​ക പാ​ത തു​റ​ന്ന​ത്.

ഖാ​ലി​ദ് ബി​ൻ അ​ൽ വ​ലീ​ദ് - അ​ൽ​മി​നാ സ്ട്രീ​റ്റ് ഇ​ന്‍റ​ർ സെ​ക്ഷ​നി​ൽ നി​ന്നും സ​ബീ​ൽ സ്ട്രീ​റ്റി​ന് തൊ​ട്ടു​മു​ൻ​പ് വ​രെ ഇ​രു​വ​ശ​ത്തു​മു​ള്ള 4.3 കി.​മീ​റ്റ​ർ പാ​ത​യാ​ണി​ത്. മൂ​ന്നാം​ഘ​ട്ട വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദീ​ർ​ഘി​പ്പി​ച്ച പാ​ത ചു​വ​പ്പു​നി​റ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​ട​പ്പാ​ത​ക​ൾ, പാ​ർ​ക്കിം​ഗ് ബ​സ് ഷെ​ൽ​ട്ട​റു​ക​ൾ എ​ന്നി​വ​യും ഇ​വി​ടെ ത​യാ​റാ​ണ്. ബ​സു​ക​ൾ​ക്കും ടാ​ക്സി​ക​ൾ​ക്കു​മാ​യി മാ​ത്ര​മു​ള്ള ഈ ​പാ​ത​യി​ലൂ​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് യാ​ത്ര ന​ട​ത്തു​ന്ന​ത് ശി​ഷാ​ർ​ഹ​മാ​ണെ​ന്ന് ആ​ർ​ടി​എ അ​റി​യി​ച്ചു.

600 ദി​ർ​ഹ​മാ​ണ് പി​ഴ ന​ൽ​കു​ക. പ്ര​ത്യേ​ക പാ​ത അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നാ​യി തു​ട​ക്ക​ത്തി​ലും മ​ധ്യ​ത്തി​ലും പു​തി​യ ബോ​ർ​ഡു​ക​ളും, ലൈ​റ്റു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 19 ബ​സ് റൂ​ട്ടു​ക​ളി​ലാ​യി 60 ബ​സു​ക​ൾ ഓ​രോ മ​ണി​ക്കൂ​റി​ലും പ്ര​ത്യേ​ക പാ​ത​യി​ലൂ​ടെ ക​ട​ന്നു പോ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. യാ​ത്രാ​സ​മ​യ​ത്തി​ൽ 24 ശ​ത​മാ​നം കു​റ​വു​ണ്ടാ​കു​ന്ന​ത് കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള