സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തി കു​വൈ​റ്റ് സ​ർ​ക്കാ​ർ
Wednesday, January 20, 2021 11:30 PM IST
കു​വൈ​റ്റ് സി​റ്റി : സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തി കു​വൈ​റ്റ് സ​ർ​ക്കാ​ർ. 70 വ​യ​സ് ക​ഴി​ഞ്ഞ വി​ദേ​ശി പ്ര​വാ​സി​ക​ളു​ടെ താ​മ​സ അ​നു​മ​തി യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ​മു​ണ്ടെ​ങ്കി​ലും പു​തു​ക്കി ന​ൽ​കി​ല്ലെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ അ​റി​യി​ച്ചു.

60 വ​യ​സ് ക​ഴി​ഞ്ഞ, ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​മോ അ​തി​ൽ താ​ഴെ​യോ മാ​ത്രം യോ​ഗ്യ​ത​യു​ള്ള വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റു​ക​ൾ പു​തു​ക്കി ന​ൽ​കി​ല്ലെ​ന്നും ബി​രു​ദ​മു​ള്ള​വ​ർ​ക്ക് താ​മ​സ രേ​ഖ നീ​ട്ടി ന​ൽ​കു​മെ​ന്നും നേ​ര​ത്തെ പ​ബ്ലി​ക് മാ​ൻ​പ​വ​ർ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഈ ​മാ​സം മു​ത​ലാ​ണ് നി​ർ​ദ്ദേ​ശം ന​ട​പ്പി​ലാ​ക്കി തു​ട​ങ്ങി​യ​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള 70,000ത്തി​ല​ധി​കം രാ​ജ്യം വി​ടു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

60 വ​യ​സ് ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ണ്ടെ​ങ്കി​ൽ ഇ​വ​ർ​ക്ക് ആ​ശ്രി​ത വി​സ​യി​ലേ​ക്ക് മാ​റു​വാ​ൻ സാ​ധി​ക്കും. പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം 70 വ​യ​സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള ബി​രു​ദ​മു​ള്ള​വ​ർ​ക്കും ഡി​പ്ലോ​മ​യു​ള്ള​വ​ർ​ക്കും താ​മ​സ രേ​ഖ പു​തു​ക്കി​ന​ൽ​കി​ല്ല. ഇ​ത് സം​ബ​ന്ധ​മാ​യ നി​ർ​ദ്ദേ​ശം പാ​സ്പ്പോ​ർ​ട്ട് ഓ​ഫീ​സു​ക​ളി​ലേ​ക്ക് ന​ൽ​കി​യ​താ​യി പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള നി​ര​വ​ധി വി​ദേ​ശി​ക​ൾ പു​തി​യ നി​ർ​ദ്ദേ​ശ​ത്തോ​ടെ രാ​ജ്യം വി​ടേ​ണ്ടി​വ​രും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ