അ​തി​വേ​ഗ കോ​വി​ഡ് കു​വൈ​റ്റി​ലും; ക​ന​ത്ത ജാ​ഗ്ര​ത
Wednesday, January 20, 2021 12:04 AM IST
കു​വൈ​റ്റ് സി​റ്റി : ബ്രി​ട്ട​നി​ൽ നി​ന്ന് തി​രി​കെ വ​ന്ന ര​ണ്ട് കു​വൈ​റ്റ് വ​നി​താ പൗ​രന്മാർ​ക്ക് കോ​വി​ഡി​ന്‍റെ് പു​തി​യ വ​ക​ഭേ​ദ​മു​ള്ള വൈ​റ​സ് ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​ന് മു​ന്പാ​യി ല​ണ്ട​നി​ൽ് പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും വൈ​റ​സി​നെ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് വൈ​റ​സ് ക​ണ്ടെ​ത്തി​യ​തും ഉ​ട​ൻ​ത​ന്നെ ഇ​രു​വ​രേ​യും ക്വാ​റ​ൻ​റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് പ​റ​ഞ്ഞു.

ആ​ഗോ​ള​ത​ല​ത്തി​ൽ പ​ട​രു​ന്ന അ​തി​വേ​ഗ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യ മു​ൻ ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. മു​ഖം​മൂ​ടി ധ​രി​ക്കു​ക, കൈ ​വൃ​ത്തി​യാ​ക്കു​ക, ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ക, പ്ര​തി​രോ​ധ​ശേ​ഷി കു​റ​വു​ള്ള ആ​ളു​ക​ളി​ൽ നി​ന്ന് അ​ക​ന്നു നി​ൽ​ക്കു​ക തു​ട​ങ്ങി​യ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യ പാ​ലി​ക്ക​ണ​മെ​ന്ന് അ​ബ്ദു​ല്ല അ​ൽ സ​ന​ദ് പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് -19 വാ​ക്സി​നേ​ഷ​നാ​യി രാ​ജ്യ​ത്തെ മു​ഴു​വ​ൻ പൗ​രന്മാരോ​ടും ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ