ശ​ക്തി തി​യ​റ്റേ​ഴ്സി​ന്‍റെ നാ​ൽ​പ​താ​മ​ത് വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി; ടി.​കെ.​മ​നോ​ജ് പ്ര​സി​ഡ​ന്‍റ്, സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Monday, January 18, 2021 11:43 PM IST
അ​ബു​ദാ​ബി: ഗ​ൾ​ഫി​ലെ ഏ​റ്റ​വും പ്ര​മു​ഖ പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ അ​ബു​ദാ​ബി ശ​ക്തി തി​യ​റ്റേ​ഴ്സി​ന്‍റെ നാ​ൽ​പ​താ​മ​ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യോ​ഗം 2020 - 22 പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യോ​ഗം എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​റ്റു​ള്ള​വ​രി​ൽ സ്വീ​കാ​ര്യ​ത ന​ൽ​കു​ന്ന ഇ​ട​തു​പ​ക്ഷ ജീ​വി​തം ന​യി​ക്കു​ന്ന​തോ​ടൊ​പ്പം, വി​വി​ധ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രി​ലു​ള്ള പു​രോ​ഗ​മ​ന മൂ​ല്യ​ങ്ങ​ൾ അ​സ്ത​മി​ച്ചു​പോ​കാ​തെ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും കേ​ര​ള​ത്തി​ന്‍റെ മ​ഹ​നീ​യ​മാ​യ ച​രി​ത്ര ഭൂ​മി​ക​യെ സ്വാം​ശീ​ക​രി​ച്ച് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി മാ​ന​വി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നു​മു​ള്ള മു​ൻ​കൈ​യാ​ണ് പു​രോ​ഗ​മ​ന സം​ഘ​ട​ന​ക​ൾ കൈ​ക്കൊ​ള്ളേ​ണ്ട​തെ​ന്ന് ജ​ന​റ​ൽ ബോ​ഡി ഉ​ദ​ഘാ​ട​നം ചെ​യ്യ​വെ എ. ​വി​ജ​യ​രാ​ഘ​വ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശ​ക്തി തി​യ​റ്റേ​ഴ്സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​ൻ​സാ​രി സൈ​നു​ദ്ദീ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​കെ. ബീ​രാ​ൻ​കു​ട്ടി, വി.​പി. കൃ​ഷ്ണ​കു​മാ​ർ, എ​ൻ. വി. ​മോ​ഹ​ന​ൻ, സാ​ഹി​ത്യ​വി​ഭാ​ഗം അ​സി. സെ​ക്ര​ട്ട​റി ബി​ന്ദു ഷോ​ബി എ​ന്നി​വ​ര​ങ്ങു​ന്ന പ്ര​സീ​ഡി​യ​മാ​ണ് യോ​ഗ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ച​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​വി. ബ​ഷീ​ർ, ട്ര​ഷ​റ​ർ മ​നോ​ര​ഞ്ജ​ൻ എ​ന്നി​വ​ർ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ നി​ര​വ​ധി പേ​ര് സം​ബ​ന്ധി​ച്ചു. 81 അം​ഗ കേ​ന്ദ്ര ക​മ്മി​റ്റി​യെ​യും, പ​തി​നാ​റം​ഗ കേ​ന്ദ്ര എ​കി​സി​ക്യൂ​ട്ടീ​വി​നെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

ടി. ​കെ. മ​നോ​ജ് (പ്ര​സി​ഡ​ന്‍റ്), ഗോ​വി​ന്ദ​ൻ ന​ന്പൂ​തി​രി, ഹം​സ​ക്കു​ഞ്ഞ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഹാ​രി​സ് സി​എം​പി, അ​ഭി​ലാ​ഷ് പി. ​വി. (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ), സ​ലീം ചോ​ല​മു​ഖ​ത്ത് (ട്ര​ഷ​റ​ർ), റാ​ണി സ്റ്റാ​ലി​ൻ (അ​സി. ട്ര​ഷ​റ​ർ), അ​ൻ​വ​ർ ബാ​ബു (ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി), നാ​സ​ർ അ​ക​ലാ​ട് (അ​സി. ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി), ബാ​ബു​രാ​ജ് തി​രു​വാ​ഴി​ക്കാ​ട് (സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി), ബി​ജു തു​ണ്ടി​യി​ൽ (അ​സി. സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി), ഷ​ഹീ​ർ ഹം​സ (കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി), അ​ജി കു​മാ​ർ (അ​സി. കാ​യി​ക​വി​ഭാ​ഗം സെ​ക്ര​ട്ട​റി), ഷി​ജി​ന ക​ണ്ണ​ൻ​ദാ​സ് (മീ​ഡി​യ & ഐ. ​ടി. സെ​ക്ര​ട്ട​റി), വി​ജേ​ഷ് കാ​ർ​ത്തി​കേ​യ​ൻ (സാ​മൂ​ഹ്യ​ക്ഷേ​മ​വി​ഭാ​ഗം സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ.

പ്ര​വാ​സി​ക്ഷേ​മ​ത്തി​നു 130 കോ​ടി അ​നു​വ​ദി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ ശ​ക്തി തി​യ​റ്റേ​ഴ്സ് അ​നു​മോ​ദി​ച്ചു

അ​ബു​ദാ​ബി: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 130 കോ​ടി രൂ​പ ബ​ജ​റ്റി​ൽ നീ​ക്ക​വ​യ്ക്കു​ക​യും പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​പെ​ൻ​ഷ​ൻ 3,500 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തു​ക​യും ചെ​യ്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ അ​ബു​ദാ​ബി ശ​ക്തി തി​യ​റ്റേ​ഴ്സി​ന്‍റെ നാ​ല്പ​താ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം അ​നു​മോ​ദി​ച്ചു.

ഏ​കോ​പി​ത പ്ര​വാ​സി തൊ​ഴി​ൽ പ​ദ്ധ​തി​ക്കു​മാ​യി 100 കൊ​ടി​യും സ​മാ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 30 കോ​ടി രൂ​പ​യു​മാ​ണ് സ​ർ​ക്കാ​ർ നീ​ക്കി​വ​ച്ച​ത്. കൂ​ടാ​തെ, ജൂ​ലൈ മാ​സ​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും പ്ര​വാ​സി ഓ​ണ്‍​ലൈ​ൻ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​വാ​നും, വി​ദേ​ശ​ത്ത് നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ​വ​രു​ടെ​യും മ​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​രു​ടെ​യും പ​ട്ടി​ക​യും ആ​വ​ശ്യ​ങ്ങ​ളും ക്രോ​ഡീ​ക​രി​ച്ച് ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​വാ​നും എ​ടു​ത്ത സ​ർ​ക്കാ​ർ തീ​രു​മാ​നം ഏ​റെ സ്വാ​ഗ​താ​ർ​ഹ​മാ​ണ്.

കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ല​ത്ത് നാ​ടി​ന്‍റെ ക​രു​ത​ലാ​യി മാ​റി​യ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ പ്ര​വാ​സി​മ​ല​യാ​ളി​ക​ളു​ടെ​യും ക​രു​ത​ലാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് ബ​ഡ്ജ​റ്റി​ലൂ​ടെ പ്ര​ക​ട​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് സ​മ്മേ​ള​നം വി​ല​യി​രു​ത്തി.


റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള