ആഷിഷ് കോശിയുടെ പിതാവ് അബുദാബിയിൽ നിര്യാതനായി
Friday, January 8, 2021 6:09 PM IST
അബുദാബി : ജി 42 ഹെൽത്ത് കെയർ സി ഇ ഒ ആഷിഷ് ഐപ്പ് കോശിയുടെ പിതാവ് കോഴഞ്ചേരി പുന്നക്കാട് മലയിൽ കൊറ്റൻകുളത്തു കെ.പി. കോശി (73 ) അബുദാബിയിൽ നിര്യാതനായി . ഷെയ്ഖ് ഷഖ്‌ബൂത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട്.

കേരള യൂണിവേഴ്സിറ്റിയുടെ എംകോം പരീക്ഷയിൽ ഒന്നാം റാങ്കു നേടി വിജയിച്ച പരേതൻ ദീർഘകാലം കുവൈറ്റിൽ ഉദ്യോഗസ്ഥനായിരുന്നു . കുവൈറ്റ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് അഡ്മിനിസ്ട്രേറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോട്ടയം കണ്ടപ്പള്ളിൽ പരേതയായ സിസിലിയാണ് ഭാര്യ. മക്കൾ: ആഷിഷ് ഐപ്പ് കോശി, ആഷ്‌ലി ഫിലിപ്പ് കോശി (യുഎസ്എ) .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള