കു​മാ​രി സെ​ൻ​സ അ​നി​ലി​ന് ബാ​ല​വേ​ദി കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, December 2, 2020 11:46 PM IST
കു​വൈ​റ്റ് സി​റ്റി: ഉ​പ​രി​പ​ഠ​നാ​ർ​ഥം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ബാ​ല​വേ​ദി കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ൻ​സ അ​നി​ലി​ന് ബാ​ല​വേ​ദി കു​വ​റ്റി​ന്‍റെ​യും കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

വി​വി​ധ കാ​ല​യ​ള​വു​ക​ളി​ൽ ബാ​ല​വേ​ദി കു​വൈ​റ്റി​ന്‍റെ വി​വി​ധ ഭാ​ര​വാ​ഹി​ത്വം വ​ഹി​ച്ചി​ട്ടു​ള്ള സെ​ൻ​സ അ​നി​ൽ കു​വൈ​റ്റി​ലെ സാം​സ്കാ​രി​ക വേ​ദി​ക​ളി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ലൂ​ടെ നി​റ​ഞ്ഞു നി​ന്ന വ്യ​ക്തി​ത്വ​മാ​ണ്. മം​ഗ​ഫ് ക​ല സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ന്ന യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ ബാ​ല​വേ​ദി കു​വൈ​റ്റി​ന്‍റെ​യും ക​ല കു​വൈ​റ്റി​ന്‍റെ​യും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

ബാ​ല​വേ​ദി കു​വൈ​റ്റ് ര​ക്ഷാ​ധി​കാ​രി സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് ചെ​പ്പു​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​റും ക​ല കു​വൈ​റ്റി​ന്‍റെ മു​തി​ർ​ന്ന അം​ഗ​വു​മാ​യ എ​ൻ. അ​ജി​ത്ത് കു​മാ​ർ സെ​ൻ​സ​ക്കു​ള്ള സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി. ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​സ​ഫ് അ​ലി, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് പി.​ജി, ബാ​ല​വേ​ദി ഫ​ഹാ​ഹീ​ൽ മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ഭി​രാം അ​നൂ​പ് തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ത​ന്‍റെ വ്യ​ക്തി​ത്വ വി​കാ​സ​ത്തി​ന് ബാ​ല​വേ​ദി കു​വൈ​റ്റ് വ​ഹി​ച്ച പ​ങ്ക് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ സെ​ൻ​സ അ​നി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​രി​പാ​ടി​ക്ക് ക​ല കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി ര​ജീ​ഷ് ന​ന്ദി രേ​ഖ​പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ