കേ​ളി വി​ദ്യാ​ഭ്യാ​സ മേന്മാ ​പു​ര​സ്കാ​രം കൈ​മാ​റി
Wednesday, December 2, 2020 11:44 PM IST
റി​യാ​ദ് : റി​യാ​ദ് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി വ​ർ​ഷം തോ​റും വി​ത​ര​ണം ചെ​യ്തു വ​രു​ന്ന വി​ദ്യാ​ഭ്യാ​സ മേന്മ ​പു​ര​സ്കാ​ര ദാ​നം (2019-20) കൊ​ല്ലം ചി​ത​റ​യി​ൽ ന​ട​ന്നു. പ്ല​സ് ടൂ ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കേ​ളി ഉ​മ്മു​ൽ ഹ​മാം ഏ​രി​യ അം​ഗ​മാ​യ ഷി​ബു. കെഎസി​ന്‍റെ മ​ക​ൾ സ്നേ​ഹ​ക്കാ​ണ് പു​ര​സ്കാ​രം കൈ​മാ​റി​യ​ത്. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് വാ​ങ്ങു​ന്ന കേ​ളി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​ണ് പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഈ ​വ​ർ​ഷം 26 കു​ട്ടി​ക​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​ത്.

ചി​ത​റ​യി​ൽ സ്നേ​ഹ​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​പി​എം കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ക​ര​കു​ളം ബാ​ബു​വാ​ണ് പു​ര​സ്കാ​രം കൈ​മാ​റി​യ​ത്. കേ​ളി മു​ൻ പ്ര​വ​ർ​ത്ത​ക​നും കേ​ര​ളാ പ്ര​വാ​സി സം​ഘം കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ സ​ന്തോ​ഷ് മാ​ന​വം സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ കേ​ര​ളാ പ്ര​വാ​സി സം​ഘം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ജ​ബ്ബാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ചി​ത​റ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി. ​സു​കു, കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി മു​ൻ അം​ഗ​വും സി​പി​എം ചാ​ത്ത​നൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ ദ​സ്ത​ഖീ​ർ, കേ​ര​ള പ്ര​വാ​സി സം​ഘം ഏ​രി​യാ സെ​ക്ര​ട്ട​റി ഖ​മ​റു​ദ്ദീ​ൻ, ഏ​രി​യാ ക​മ്മി​റ്റി അം​ഗം ഷെ​റി​ൻ ഷാ, ​സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി.​ര​വീ​ന്ദ്ര​ൻ, ബ്രാ​ഞ്ച് അം​ഗം എ​സ് മോ​ഹ​ന​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.