സമസ്ത ബഹ്റൈന്‍ അനുശോചിച്ചു
Wednesday, November 25, 2020 1:30 PM IST
മനാമ: ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകനും കെഎംസിസി ബഹ്‌റൈൻ വൈസ് പ്രസിഡന്‍റുമായ ഷാഫി സാഹിബ് പാറക്കട്ടയുടെ മാതാവിന്‍റെ നിര്യാണത്തില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബഹ്റൈനിലെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും വീടുകളിലും മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തണമെന്നും സമസ്ത വിശ്വാസികളോട് അഭ്യര്‍ഥിച്ചു