ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ട്ട് മു​ൻ കേ​ളി പ്ര​വ​ർ​ത്ത​ക​ർ മ​ത്സ​ര രം​ഗ​ത്ത്
Monday, November 23, 2020 10:17 PM IST
റി​യാ​ദ് : ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് പോ​യ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​താ​യി കേ​ളി സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​ന്പൂ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കേ​ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ എ​ൽ​ഡി​എ​ഫ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ണ്‍​ലൈ​ൻ ക​ണ്‍​വ​ൻ​ഷ​നി​ൽ ഈ ​സ്ഥാ​നാ​ർ​ഥി​ക​ളെ കേ​ളി​യു​ടെ ര​ക്ഷാ​ധി​കാ​രി ക​ണ്‍​വീ​ന​ർ കെ​പി​എം സാ​ദി​ഖ് ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

കേ​ളി​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളും പ്ര​ഥ​മ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ച പി.​വ​ത്സ​ൻ-​മൊ​കേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നാം വാ​ർ​ഡ്, കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി മു​ൻ അം​ഗ​വും, കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി മു​ൻ ജോ. ​സെ​ക്ര​ട്ട​റി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ച എ. ​ദ​സ്ത​ഖീ​ർ-​കൊ​ല്ലം ജി​ല്ല​യി​ലെ ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് ചാ​ത്ത​ന്നൂ​ർ വ​ട​ക്ക് ഡി​വി​ഷ​ൻ, കേ​ളി ന്യൂ ​സ​ന​യ ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യും, കേ​ന്ദ്ര സാം​സ്കാ​രി​ക ക​മ്മി​റ്റി ജോ. ​ക​ണ്‍​വീ​ന​റാ​യും പ്ര​വ​ർ​ത്തി​ച്ച രാ​ജു നീ​ല​ക​ണ്ഠ​ൻ കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ മീ​ന​ത്തു​ചേ​രി ഡി​വി​ഷ​ൻ, ന്യൂ ​സ​ന​യ ഏ​രി​യ​യി​ലെ ലാ​സ​റു​ദ്ദി യൂ​ണി​റ്റ് ജോ. ​സെ​ക്ര​ട്ട​റി ആ​യി​രു​ന്ന പി.​ഡാ​നി​ഷ് മ​ല​പ്പു​റം ജി​ല്ല​യി​ലെ പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ്, അ​ൽ ഖ​ർ​ജ് ഏ​രി​യ​യി​ലെ സി​റ്റി യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന എ.​സി.​അ​ബ്ദു​റ​ഹ്മാ​ൻ മ​ല​പ്പു​റം ജി​ല്ല​യി​ലെ കു​റു​വ പ​ഞ്ചാ​യ​ത്തി​ലെ പ​തി​ന​ഞ്ചാം വാ​ർ​ഡ്, കേ​ളി ന​സിം എ​രി​യ മാ​റ​ത്ത് യൂ​ണി​റ്റം​ഗ​മാ​യി​രു​ന്ന പാ​ട്ട​ശേ​രി ഹു​സൈ​ൻ മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂ​ര​ങ്ങാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൊ​ടി​ഞ്ഞി ഡി​വി​ഷ​ൻ, കേ​ളി കു​ടും​ബ​വേ​ദി മു​ൻ കേ​ന്ദ്ര സ​മി​തി അം​ഗ​മാ​യി​രു​ന്ന അ​ഡ്വ. ന​ബീ​ല പാ​റ​മ്മ​ൽ മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തേ​ഞ്ഞി​പ്പ​ലം ഡി​വി​ഷ​ൻ, കേ​ളി കു​ടും​ബ​വേ​ദി അ​ൽ​ഖ​ർ​ജ് മേ​ഖ​ല​യി​ലെ അം​ഗ​മാ​യി​രു​ന്ന സാ​ജി​ദ ടീ​ച്ച​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ൽ പ​തി​നൊ​ന്നാം വാ​ർ​ഡ് തു​ട​ങ്ങി​യ​വ​രാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന കേ​ളി​യു​ടെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​ർ.