കേ​ളി വി​ദ്യാ​ഭ്യാ​സ മേന്മ ​പു​ര​സ്കാ​രം കു​റ്റി​പ്പു​റ​ത്ത് കൈ​മാ​റി
Sunday, November 22, 2020 9:19 PM IST
റി​യാ​ദ് : റി​യാ​ദ് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി വ​ർ​ഷം​തോ​റും വി​ത​ര​ണം ചെ​യ്തു വ​രു​ന്ന വി​ദ്യാ​ഭ്യാ​സ മേന്മ ​പു​ര​സ്കാ​ര ദാ​നം മ​ല​പ്പു​റ​ത്തെ കു​റ്റി​പ്പു​റ​ത്ത് ന​ട​ന്നു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കേ​ളി മു​സാ​ഹ്മി​യ ഏ​രി​യ അം​ഗ​മാ​യ അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ മ​ക​ൾ ഷാ​ഹി​ദ​യ്ക്കാ​ണ് പു​ര​സ്കാ​രം കൈ​മാ​റി​യ​ത്. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് വാ​ങ്ങു​ന്ന കേ​ളി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​ണ് പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഈ ​വ​ർ​ഷം 26 കു​ട്ടി​ക​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​ത്.

സി​പി​എം കു​റ്റി​പ്പു​റം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ സം​സ്ഥാ​ന ട്ര​ഷ​റ​റും സി​പി​ഐ എം ​കു​റ്റി​പ്പു​റം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ദി​നേ​ശാ​ണ് പു​ര​സ്കാ​രം കൈ​മാ​റി​യ​ത്. കേ​ളി മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​യ്യ​പ്പ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ സി​പി​ഐ എം ​കു​റ്റി​പ്പു​റം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം കെ.​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ലി പ​ട്ടാ​ന്പി, വി.​പി.​സ​ക്കീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ച​ട​ങ്ങി​ന് ഷാ​ഹി​ദ ന​ന്ദി പ​റ​ഞ്ഞു.