റിയാദ്: കേളി കലാ സാംസ്കാരിക വേദി ഉംഹ്ൽ ഹമാം ഏരിയ ജോയിന്റ് ട്രഷറർ ഇ. പ്രശാന്തിന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.
കഴിഞ്ഞ 10 വർഷമായി ഉംഹ്ൽ ഹമാം ഉറൂബ സനയയിൽ ജോലി ചെയ്തു വരുന്ന പ്രശാന്ത് ഉംഹ്ൽ ഹമാം മേഖലയിൽ കേളിയുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിൽ മികച്ച പ്രവർത്തനം നടത്തിയിട്ടുണ്ട്. മികച്ച സംഘാടകനും കലാ സാംസ്കാരിക രംഗത്ത് നല്ല നിലയിൽ ഇടപെട്ട് പ്രവർത്തിച്ച പ്രശാന്ത് കണ്ണൂർ ജില്ലയിലെ ആന്തൂർ തളിയിൽ സ്വദേശിയാണ്.
ഉംഹ്ൽ ഹമാം സൗത്ത് യൂണിറ്റ് പ്രസിഡന്റ് ജോജി അധ്യക്ഷത വഹിച്ച യാത്രയയപ്പു യോഗത്തിൽ ഉംഹ്ൽ ഹമാം സൗത്ത് യൂണിറ്റ് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ കലാം സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റിയംഗവും ഏരിയ സെക്രട്ടറിയുമായ പ്രദീപ് രാജ്, ഏരിയ വൈസ് പ്രസിഡന്റ് ബിജു, ഏരിയ കമ്മിറ്റി അംഗങ്ങളായ നൗഫൽ, സമദ്, അൻസാർ, യൂണിറ്റ് അംഗങ്ങളായ അക്ബർ, റോയി, കരീം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രശാന്തിനുള്ള ഉപഹാരം ഉംഹ്ൽ ഹമാം സൗത്ത് യൂണിറ്റ് പ്രസിഡന്റ് ജോജി അധ്യക്ഷത വഹിച്ച യാത്രയയപ്പു യോഗത്തിൽ ഉംഹ്ൽ ഹമാം സൗത്ത് യൂണിറ്റ് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ കലാം സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റിയംഗവും ഏരിയ സെക്രട്ടറിയുമായ പ്രദീപ് രാജ്, ഏരിയ വൈസ് പ്രസിഡന്റ് ബിജു, ഏരിയ കമ്മിറ്റി അംഗങ്ങളായ നൗഫൽ, സമദ്, അൻസാർ, യൂണിറ്റ് അംഗങ്ങളായ അക്ബർ, റോയി, കരീം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രശാന്തിനുള്ള ഉപഹാരം ബിജു, കലാം എന്നിവർ കൈമാറി.