നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യെ സ​ന്ദ​ർ​ശി​ച്ചു
Wednesday, October 28, 2020 12:32 AM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജി​നെ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി കു​വൈ​റ്റ് ഭാ​ര​വാ​ഹ​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗു​ണ​പ്ര​സാ​ദ് ഭാ​ര​വാ​ഹി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും എ​ൻ​എ​സ്എ​സ്.​കു​വൈ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട് സ്ഥാ​ന​പ​തി​ക്ക് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ ചെ​യ്തു​വ​രു​ന്ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​സി​ഡ​ൻ​റ് ജ​യ​കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ​ൻ സ​മൂ​ഹം നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ കു​റി​ച്ചും വി​വി​ധ പ്ര​ശ്ന​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ സ്ഥാ​ന​പ​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ഈ ​വി​ഷ​യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നും എ​ൻ​എ​സ്എ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എം​ബ​സി​യു​ടെ എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ഭാ​ര​വാ​ഹ​ക​ൾ​ക്ക് ഉ​റ​പ്പു ന​ൽ​കി.

പു​തി​യ അം​ബാ​സി​ഡ​റാ​യി സ്ഥാ​ന​മേ​റ്റ​ശേ​ഷം എം​ബ​സി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഭ​ര​ണ​പ​രി​ഷ്ക്കാ​ര​ങ്ങ​ളെ ഭാ​ര​വാ​ഹി​ക​ൾ അ​ഭി​ന​ന്ദി​ച്ചു. പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗു​ണ​പ്ര​സാ​ദ്, ട്ര​ഷ​റ​ർ നി​ഷാ​ന്ത് മേ​നോ​ൻ, വെ​ൽ​ഫെ​യ​ർ കോ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് കു​മാ​ർ നാ​യ​ർ, സ​ജി​ത്ത് സി ​നാ​യ​ർ, സു​ജി​ത് സു​രേ​ശ​ൻ എ​ന്നി​വ​രാ​ണ് നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി കു​വൈ​റ്റി​നു വേ​ണ്ടി സ്ഥാ​ന​പ​തി​യെ സ​ന്ദ​ർ​ശി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ