അ​ബു​ദാ​ബി​യി​ൽ സൗ​ജ​ന്യ​മാ​യി ഫ്ളൂ ​വാ​ക്സി​ൻ വി​ത​ര​ണം
Tuesday, October 27, 2020 11:54 PM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ മു​ഴു​വ​ൻ താ​മ​സ​ക്കാ​ർ​ക്കും ഫ്ളൂ ​വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ തീ​രു​മാ​നം. അ​ബു​ദാ​ബി​യി​ലെ എ​ല്ലാ സേ​ഹാ ഹെ​ൽ​ത്ത് കെ​യ​ർ സെ​ന്‍റ​റി​ലും ഫ്ളൂ ​വാ​ക്സി​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഏ​താ​നം കേ​ന്ദ്ര​ങ്ങ​ളി​ൽ ഡ്രൈ​വ് ത്രൂ ​സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സേ​ഹ അ​റി​യി​ച്ചു.

യു​എ​ഇ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന സ്വ​യം സം​ര​ക്ഷി​ക്കൂ, നി​ങ്ങ​ളു​ടെ സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കൂ എ​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ശൈ​ത്യ​കാ​ലാ​വ​സ്ഥ മൂ​ല​മു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച പ​നി​ക്കെ​തി​രെ സ​മൂ​ഹ​ത്തെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ക​രു​ടെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ക്സി​ൻ ല​ഭി​ക്കു​ന്ന​തി​ന് 800 50 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ചു അ​പ്പോ​യ്ന്‍റ്മെ​ന്‍റ് എ​ടു​ക്ക​ണ​മെ​ന്ന് സേ​ഹ നി​ർ​ദ്ദേ​ശി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് എ​ത്തു​ന്ന​വ​രി​ൽ ശാ​രീ​രി​ക​മാ​യി ക്ഷീ​ണ​മു​ള്ള​വ​ർ​ക്കും പ​നി​യു​ടെ വാ​ക്സി​ൻ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഫ്ലൂ ​വാ​ക്സി​ൻ വീ​ടു​ക​ളി​ൽ എ​ത്തി ന​ൽ​കു​ന്ന​തി​ന് അ​ബു​ദാ​ബി​യി​ലും അ​ലൈ​നി​ലും സേ​ഹ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 500 ദി​ർ​ഹ​മാ​ണ് ഒ​രു വീ​ട്ടി​ൽ എ​ത്തി വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത്. ക​ന്പ​നി​ക​ൾ​ക്കും ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഷു​ഴ

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള