മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം സ​മൂ​ഹ​ത്തി​ന് ഗു​ണ​ക​ര​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: പി.​എ.​എം. ഹാ​രി​സ്
Tuesday, October 27, 2020 11:51 PM IST
ജി​ദ്ദ: ദൃ​ശ്യ-​ശ്രാ​വ്യ മാ​ധ്യ​മ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യും സ​മൂ​ഹ​ത്തി​ന്‍റെ ഗു​ണ​ങ്ങ​ളെ മു​ൻ നി​ർ​ത്തി​യാ​യി​രി​ക്ക​ണം ഒ​രോ​രു​ത്ത​രും പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​തെ​ന്ന് മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും തേ​ജ​സ് ന്യൂ​സ് എ​ഡി​റ്റ​റു​മാ​യ പി.​എ.​എം. ഹാ​രി​സ് പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സൗ​ദി കേ​ര​ള കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദൃ​ശ്യ-​ശ്രാ​വ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ​യും സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വ​ള​ച്ചു​കെ​ട്ടി​ല്ലാ​തെ വാ​ർ​ത്ത​ക​ൾ എ​ത്ര​യും​വേ​ഗം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ട പൊ​തു​വാ​യ ഗു​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​നം മൂ​ലം മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​മൂ​ഹ​ത്തി​ന് ഗു​ണ​ക​ര​മാ​യ പ​ല കാ​ര്യ​ങ്ങ​ളും മീ​ഡി​യ​ക​ളി​ലൂ​ടെ ചെ​യ്യാ​ൻ ന​മു​ക്ക് സാ​ധി​ക്കു​മെ​ന്നും നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ത് ഏ​കോ​പി​പ്പി​ക്കാ​നും എ​ളു​പ്പ​ത്തി​ലാ​ക്കാ​നും വി​വി​ധ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് സാ​ധി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് മാ​ധ്യ​മ​രം​ഗം ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സൗ​ദി​യി​ലെ റി​യാ​ദ്, ദ​മാം, ജി​ദ്ദ, അ​ബ​ഹ എ​ന്നീ റീ​ജ​ണ​ൽ ക​മ്മി​റ്റി​ക​ൾ​ക്ക് കീ​ഴി​ൽ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​തി​നി​ധി​ക​ൾ​ക്കാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

പ​രി​പാ​ടി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സൗ​ദി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് മൊ​റ​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് മ​ത്സ​ര​ബു​ദ്ധി ന​ല്ല​താ​ണെ​ന്നും എ​ന്നാ​ൽ അ​ത് വ്യ​ക്തി​ഹ​ത്യ​ക്കോ അ​ബ​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കോ ആ​യി​ക്കൂ​ടെ​ന്ന് അ​ഷ്റ​ഫ് മൊ​റ​യൂ​ർ ഉ​ദ്ബോ​ധി​പ്പി​ച്ചു.

സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഇ.​എം. അ​ബ്ദു​ല്ല, ശം​സു​ദ്ദീ​ൻ മ​ല​പ്പു​റം എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. സോ​ഷ്യ​ൽ ഫോ​റം മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ന​മീ​ർ ചെ​റു​വാ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ബ​ഷീ​ർ കാ​ര​ന്തൂ​ർ (റി​യാ​ദ്), ഹ​നീ​ഫ കി​ഴി​ശേ​രി (ജി​ദ്ദ), മ​ൻ​സൂ​ർ എ​ട​ക്കാ​ട് (ദ​മാം), മു​ഹ​മ്മ​ദ്കോ​യ ചേ​ലേ​ന്പ്ര (അ​ബ​ഹ) എ​ന്നി​വ​ർ ശി​ൽ​പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ