അ​ബു​ദാ​ബി സെ​ൻ​റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ കൊ​യ്ത്തു​ത്സ​വം ആ​ദ്യ​ഫ​ല സ​മ​ർ​പ്പ​ണ​വും
Monday, October 26, 2020 9:56 PM IST
അ​ബു​ദാ​ബി : സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ പ​തി​വാ​യി ന​ട​ത്തി​വ​രു​ന്ന കൊ​യ്ത്തു​ൽ​സ​വം, ഗ്ലോ​റി​യ 2020 എ​ന്ന പേ​രി​ൽ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​വാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ആ​ദ്യ​ഫ​ല സ​മ​ർ​പ്പ​ണ​വും കൃ​ത​ജ്ഞ​താ സ്തോ​ത്രാ​ർ​പ്പ​ണ​വും എ​ന്ന ആ​ശ​യം അ​ടി​സ്ഥാ​ന​മാ​ക്കി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഗ്ലോ​റി​യ 2020 ഡി​സം​ബ​ർ 25 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് ന​ട​ത്തു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

സ​ർ​വ​ലോ​ക​ത്തി​നും സൗ​ഖ്യ​വും യു​എ​ഇ​യ്ക്ക് അ​നു​ഗ്ര​ഹ​വും​ബ എ​ന്ന ആ​പ്ത​വാ​ക്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ര​ണ്ടു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്രാ​ർ​ത്ഥ​നാ യ​ജ്ഞ​ത്തി​നും ഒ​ക്ടോ​ബ​ർ 26 ന് ​തു​ട​ക്കം കു​റി​ക്കും .

ലു​ലു എ​ക്സ്ചേ​ഞ്ച് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ അ​ദീ​ബ് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന ഗ്ലോ​റി​യ 2020 യി​ൽ സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്താ​മാ​ർ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, ശ​ശി ത​രൂ​ർ എം​പി, വീ​ണ ജോ​ർ​ജ് എം​എ​ൽ​എ, ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ളി​ലാ​യി പ​ങ്കെ​ടു​ക്കും.

ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ ബെ​ന്നി മാ​ത്യു, ട്ര​സ്റ്റി നൈ​നാ​ൻ തോ​മ​സ് പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ കാ​ട്ടൂ​ർ, ജോ​യി​ന്‍റ ട്ര​സ്റ്റി സ​ജി തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ബി ജോ​ർ​ജ്, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള