ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി ത​ബൂ​ക്കി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Monday, October 26, 2020 9:55 PM IST
ത​ബൂ​ക്: ത​ബൂ​ക്-​മ​ദീ​ന റോ​ഡി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ളി​നു​സ​മീ​പം ക​ഴി​ഞ്ഞ 12 ന് ​നി​ർ​ത്തി​യി​ട്ട കാ​റി​ന​രി​കെ ഫോ​ണ്‍ ചെ​യ്തു​കൊ​ണ്ടി​രി​ക്കെ നി​യ​ന്ത്ര​ണം വി​ട്ടു വ​ന്ന ഗു​ഡ്സ് ഡൈ​ന വാ​ഹ​നം ഇ​ടി​ച്ചു ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ൽ​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ത​മി​ഴ്നാ​ട് ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി ഷെ​യ്ഖ് മു​ഹ​മ്മ​ദ​ലി(36) മ​ര​ണ​പ്പെ​ട്ടു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ​ലി​യെ ത​ബൂ​ക് കിം​ഗ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു ര​ണ്ട​ര​യോ​ടെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. അ​പ​ക​ട സ​മ​യം റി​യാ​ദി​ൽ നി​ന്നു​മെ​ത്തി​യ സു​ഹൃ​ത്ത് മ​ഞ്ചേ​രി സ്വ​ദേ​ശി റ​ഫ്സ​ൻ​ജാ​ൻ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു. റ​ഫ്സ​ൻ​ജാ​ൻ പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

പ​രേ​ത​നാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദി​ന്‍റെ​യും ഫ​രീ​ദ ബീ​ഗ​ത്തി​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ സു​ലൈ​ഖ ബീ​ഗം. മ​ക്ക​ൾ ഷ​ഹാ​ന ബീ​ഗം(12), ശ​ബാ​ന(7), അ​ഫ്സ്‌​സാ​ന(4). സ​ഹോ​ദ​ര​ങ്ങ​ൾ: യാ​ക്ക​ത്ത​ലി, റ​സി​യ, ഫാ​ത്തി​മ.

തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കു​ള്ള രേ​ഖ​ക​ൾ സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സ​ഹോ​ദ​ര​ൻ യാ​ക്ക​ത്ത​ലി​യോ​ടൊ​പ്പം, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ സി​റാ​ജ്, അ​ലി ഫ​ഖ്റു​ദ്ദീ​ൻ കാ​ര​ക്കു​ടി, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം വെ​ൽ​ഫെ​യ​ർ വ​ള​ണ്ടി​യ​ർ അ​ജ്മ​ൽ​ഷാ കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ട്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ത​ബൂ​ക്കി​ൽ ത​ന്നെ മ​റ​വു ചെ​യ്യു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: കെ.​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ