മി​ക്സ് അ​ക്കാ​ദ​മി സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന ഓ​ണ്‍​ലൈ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Monday, October 26, 2020 9:46 PM IST
ജി​ദ്ദ: മി​ക്സ് അ​ക്കാ​ദ​മി​യു​ടെ കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്ന ഇ​ന്ത്യ​ൻ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ദ്വൈ​വാ​ര ഓ​ണ്‍​ലൈ​ൻ ക്ലാ​സ് വി​പു​ല​മാ​യി ന​ട​ന്നു. സൗ​ദി​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ നി​ന്നും ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ചീ​ഫ് മെ​ന്‍റ​ർ കെ.​പി. ആ​ഷി​ഫ് ക്ലാ​സെ​ടു​ത്തു. മി​ക്സ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ഗ​നി, ടെ​ക്നി​ക്ക​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് മു​ഖ്താ​ർ, ഫൈ​സ​ൽ കാ​ട്ടാ​ക്ക​ട, ഷാ​ജ​ഹാ​ൻ ക​രു​വാ​ര​ക്കു​ണ്ട്, റ​ഫീ​ഖ് പ​ഴ​മ​ള്ളൂ​ർ എ​ന്നി​വ​ർ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു. ഒ​ന്നി​ട​വി​ട്ട വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ സൗ​ദി സ​മ​യം ഏ​ഴു മു​ത​ൽ 9.30 വ​രെ​യാ​ണ് ക്ലാ​സ് ന​ട​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ ആ​ൾ ഇ​ന്ത്യാ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക്സ് അ​ക്കാ​ദ​മി അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്നു. മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ​ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് മി​ക്സ് അ​ക്കാ​ദ​മി നൂ​ത​ന​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്നു​ണ്ടെ​ന്ന് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ