പരിസ്ഥിതി സൗഹൃദ മാസ്ക്കുകൾ നിർമിച്ച് അബുദാബി ഖലീഫ യൂണിവേഴ്സിറ്റി ശ്രദ്ധേയമാകുന്നു
Thursday, October 15, 2020 12:23 AM IST
അബുദാബി : പരിസ്ഥിതി സൗഹൃദ മാസ്ക്കുകൾ നിർമിച്ചു കൊണ്ട് അബുദാബി ഖലീഫ യൂണിവേഴ്സിറ്റി ശ്രദ്ധേയമാകുന്നു. നവാ മാസ്ക് എന്ന് പേരിട്ടിരിക്കുന്ന പുതിയ മാസ്ക് നാനോ ഫൈബർ നാരുകൾ ചേർത്താണ് രൂപകൽപന ചെയ്തിരിക്കുന്നത്.

ഒറ്റത്തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെടുന്ന മാസ്ക്കുകൾ ലോകമെന്പാടും പരിസ്ഥിതിക്ക് വൻ ആഘാതം വരുത്തുന്നത് മുൻപിൽ കണ്ടുകൊണ്ടാണ് ഖലീഫ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ശാത്രജ്ഞർ പുതിയ ശാസ്ത്രീയ വിദ്യക്ക് രൂപം നൽകിയിരിക്കുന്നത്.

നവാ മാസ്ക് എന്ന് പേരിട്ടിരിക്കുന്ന പുതിയ മാസ്ക് നാനോ ഫൈബർ നാരുകൾ ചേർത്താണ് രൂപകൽപന ചെയ്തിരിക്കുന്നത്. പല പ്രാവശ്യം ഉപയോഗിക്കാമെന്നതും പരിസ്ഥിതിക്ക് കോട്ടം ഉണ്ടാകാതെ പ്രകൃതിയിൽ അലിഞ്ഞു ചേരുമെന്നതുമാണ് ഈ മാസ്ക്കിന്‍റെ പ്രത്യേകത.

ഇറ്റലിയിലെ സലേനോ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തിയ ഗവേഷണത്തിലൂടെയാണ് നാനോ ഫൈബർ മാസ്ക്കുകൾ രൂപകൽപ്പന ചെയ്തരിക്കുന്നതു. 99 ശതമാനം ബാക്ടീരിയകളെ തടയാൻ കഴിയുന്ന മാസ്കിനു തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിൽ അടക്കമുള്ള അലർജി രോഗങ്ങളെ തടുക്കാനുള്ള കഴിവുമുണ്ടെന്നാണ് യൂണിവേഴ്സിറ്റി അധികൃതരുടെ വെളിപ്പെടുത്തൽ. രണ്ടാംഘട്ട പരീക്ഷണങ്ങളിലൂടെ മാസ്കുകളുടെ നിലവാരത്തെ കൂടുതൽ ഉയർത്താനാണ് ശ്രമത്തിലാണ് ശാത്രജ്ഞർ.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള