QHLS ഖുർആൻ വാർഷിക പൊതു പരീക്ഷ; രജിസ്ട്രേഷൻ ആരംഭിച്ചു
Tuesday, September 29, 2020 9:15 PM IST
ദോഹ : വിസ്ഡം ഇസ് ലാമിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിച്ചു വരുന്ന ഖുർആൻ ഹദീസ് ലേണിംഗ് സ്കൂളിന്‍റെ ഖത്തർ ചാപ്റ്റർ വാർഷിക പൊതുപരീക്ഷ നവംബർ 29 ന് നടക്കും. മർഹൂം മുഹമ്മദ് അമാനി മൗലവിയുടെ ക്വുർആൻ പരിഭാഷ അടിസ്ഥാനമാക്കി സൂറ: അത്വൂർ, അന്നജ്മ്, അൽ ഖമർ, അർറഹ്‌മാൻ, അൽ വാക്വിഅ, അൽ ഹദീദ് എന്നീ അധ്യായങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് QHLS വിംഗ് തയാറാക്കിയ പഠന സഹായിയെ അടിസ്ഥാനമാക്കിയാണ് പരീക്ഷ.

പഠന സഹായിയുടെ പിഡിഎഫ് ഫയൽ മൊബൈലിൽ Zameel ആപ്പിൽ ലഭ്യമാണ്. താത്പര്യമുള്ളവർ Qhls.wisdomislam.org എന്ന ലിങ്ക് വഴി ലിങ്ക് രജിസ്റ്റർ ചെയ്യണമെന്ന് കൺവീനർ അറിയിച്ചു.

വിവരങ്ങൾക്ക് 70005897,33448821.