അ​ബു​ദാ​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന യാ​ത്ര​ക്കാ​ർ യു​എ​ഇ​യി​ലെ​ത്തി​യ തീ​യ​തി വെ​ളി​പ്പെ​ടു​ത്ത​ണം
Tuesday, September 29, 2020 1:38 AM IST
അ​ബു​ദാ​ബി : അ​ബു​ദാ​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന മു​ഴു​വ​ൻ യാ​ത്രി​ക​രും, ത​ങ്ങ​ൾ യു​എ​ഇ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച തീ​യ​തി വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന നി​ർ​ദ്ദേ​ശം. അ​ന്താ​രാ​ഷ്ട്ര യാ​ത്രി​ക​ർ​ക്ക് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ള്ള ക്വാ​റ​ന്ൈ‍​റ​ൻ ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യാ​ണ് പു​തി​യ തീ​രു​മാ​നം.

അ​ബു​ദാ​ബി​യി​ലേ​ക്ക് എ​ത്തു​ന്ന മു​ഴു​വ​ൻ അ​ന്താ​രാ​ഷ്ട്ര യാ​ത്രി​ക​ർ​ക്കും സെ​പ്റ്റം​ബ​ർ 17 മു​ത​ൽ 14 ദി​വ​സ​ത്തെ ക്വാ​റ​ന്ൈ‍​റ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. വി​ദേ​ശ​ത്തു നി​ന്നെ​ത്തി മ​റ്റു എ​മി​റേ​റ്റു​ക​ളി​ൽ താ​മ​സി​ച്ച ശേ​ഷം അ​ബു​ദാ​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക്, മ​റ്റു എ​മി​റേ​റ്റി​ൽ താ​മ​സി​ച്ച ദി​ന​ങ്ങ​ൾ 14 ദി​വ​സ​ത്തെ ക്വാ​റ​ന്ൈ‍​റ​ൻ കാ​ലാ​വ​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​വു​ന്ന​താ​ണ്. ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യാ​ണ് അ​ബു​ദാ​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന യാ​ത്രി​ക​രി​ൽ നി​ന്ന് യു​എ​ഇ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച തീ​യ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്.

എ​മി​റേ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സ​ന്ദ​ർ​ശ​ക​ർ, നി​വാ​സി​ക​ൾ എ​ന്നി​വ​രു​ൾ​പ്പ​ടെ മു​ഴു​വ​ൻ യാ​ത്രി​ക​ർ​ക്കും ഈ ​തീ​രു​മാ​നം ബാ​ധ​ക​മാ​ണ്. അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള എ​ല്ലാ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും യാ​ത്രി​ക​ർ ത​ങ്ങ​ൾ യു​എ​ഇ​യി​ൽ പ്ര​വേ​ശി​ച്ച തീ​യ​തി വെ​ളി​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. എ​മി​റേ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ർ ഒൗ​ദ്യോ​ഗി​ക ക്വാ​റ​ന്‍റൈ​ൻ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും ന​ട​പ​ടി​ക​ളി​ൽ വീ​ഴ്ച​ക​ൾ വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ അ​റ്റോ​ർ​ണി ജ​ന​റ​ൽ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള പി​ഴ ഉ​ൾ​പ്പ​ടെ​യു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്:​ അ​നി​ൽ സി. ​ഇ​ടി​ക്കു​ള