വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്ക​ൽ; ക​ര​ട് നി​യ​മം കു​വൈ​റ്റ് പാ​ർ​ല​മെ​ൻ​റ് ച​ർ​ച്ച ചെ​യ്യും
Monday, September 28, 2020 10:47 PM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്തെ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​വാ​നു​ള്ള ക​ര​ട് നി​യ​മം പാ​ർ​ല​മെ​ൻ​റ് ച​ർ​ച്ച ചെ​യ്യു​മെ​ന്ന് പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ജ​ന​സം​ഖ്യ സ​ന്തു​ല​നാ​വ​സ്ഥ നി​ല നി​ർ​ത്തു​വാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള ബി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​കു​ക. നേ​ര​ത്തെ ക​ര​ട് നി​യ​മ​ത്തി​ന് പാ​ർ​ലമെ​ൻ​റ് ക​മി​റ്റി അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക എ​ന്ന​താ​ണ് ബി​ല്ലി​ന്‍റെ ല​ക്ഷ്യം.

നി​ർ​ദ്ദി​ഷ്ട നി​യ​മ​പ്ര​കാ​രം രാ​ജ്യ​ത്തി​ന് പ​ര​മാ​വ​ധി ആ​വ​ശ്യ​മു​ള്ള വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം, ഓ​രോ രാ​ജ്യ​ത്തു​നി​ന്നു​മു​ള്ള പ്ര​വാ​സി​ക​ളു​ടെ പ​ര​മാ​വ​ധി എ​ണ്ണം എ​ന്നി​വ നി​ർ​ണ​യി​ക്കാ​നു​ള്ള അ​ധി​കാ​രം മ​ന്ത്രി​സ​ഭ​ക്കാ​യി​രി​ക്കും. നി​യ​മം ന​ട​പ്പാ​യ​ത് മു​ത​ൽ ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ മ​ന്ത്രി​സ​ഭ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​ദേ​ശി സ്വ​ദേ​ശി അ​നു​പാ​തം കു​റ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ല​മെ​​മെ​ന്‍റി​ൽ ഉ​ട​ൻ ത​ന്നെ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ഉ​ന്ന​യി​ച്ച് ഏ​താ​നും എം​പി​മാ​ർ സ്പീ​ക്ക​ർ മ​ർ​സൂ​ഖ് അ​ൽ ഗാ​നി​മി​ന് ക​ത്തു​ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ക്കേ​ണ്ട പാ​ർ​ല​മെ​ൻ​റ് സെ​ഷ​ൻ ക്വോ​റം തി​ക​യാ​ത്ത​തി​നാ​ൽ റ​ദ്ദാ​ക്കി​യി​രു​ന്നു. 50 അം​ഗ പാ​ർ​ല​മെ​ൻ​റി​ൽ 10 എം​പി​മാ​ർ​ക്ക് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ