ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, September 28, 2020 10:28 PM IST
കു​വൈ​റ്റ് സി​റ്റി: സ​ന്ന​ദ്ധ ര​ക്ത​ദാ​ന​രം​ഗ​ത്തെ ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​റ്റ് ചാ​പ്റ്റ​റും, ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും സം​യു​ക്ത​മാ​യി സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ദാ​ൻ കോ ​ഓ​പ്പ​റേ​റ്റീ​വ് ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ സെ​പ്റ്റം​ബ​ർ 25 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​ക്ക് 1 വ​രെ ന്ധ​ന്ധ​സു​കൃ​തം 2020 എ​ന്ന പേ​രി​ൽ’’ സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

ലോ​ക​മെ​ന്പാ​ടും കോ​വി​ഡ് മ​ഹാ​മാ​രി​മൂ​ലം വ​ല​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളൊ​ഴി​വാ​ക്കി തി​ക​ച്ചും സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ്ര​വ​ർ​ത്ത​ന​മെ​ന്ന നി​ല​യി​ൽ കെ​ഇ​എ പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​ദാ​ന​ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​ത്. കു​വൈ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി പേ​ർ, ര​ക്ത​ദാ​ന​ത്തി​നും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​നു​മാ​യി ക്യാ​ന്പി​ൽ പ​ങ്കു ചേ​ർ​ന്നു. കു​വൈ​റ്റ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കൊ​ണ്ട് തി​ക​ച്ചും സു​ര​ക്ഷി​ത​മാ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും മാ​സ്കും കൈ​യു​റ​ക​ളും ധ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യും, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചു​മാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ബി​ഡി​കെ പ്ര​വ​ർ​ത്ത​ക​ൻ കെ​വി​ൻ മാ​ത്യു മാ​വേ​ലി​യു​ടെ വേ​ഷ​മ​ണി​ഞ്ഞെ​ത്തി ര​ക്തം ന​ൽ​കി​യ​ത് സ​മൂ​ഹ​ത്തി​ന് വേ​റി​ട്ടൊ​രു സ​ന്ദേ​ശ​മാ​ണ് ന​ൽ​കി​യ​ത്. മാ​വേ​ലി​യും, പേ​പ്പ​ർ ക്രാ​ഫ്റ്റി​ൽ തീ​ർ​ത്ത മ​നോ​ഹ​ര​മാ​യ പൂ​ക്ക​ള​വും, പ​ങ്കെ​ടു​ത്ത​വ​രു​ടെ കേ​ര​ളീ​യ വേ​ഷ​വും പ​രി​പാ​ടി​ക്ക് ഓ​ണ​ത്തി​ന്‍റെ പ്ര​തീ​തി ന​ൽ​കി. ര​ക്ത​ദാ​നം ചെ​യ്ത​വ​ർ​ക്ക് സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും, കൂ​ടാ​തെ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഓ​ണ​സ​ദ്യ​യു​ടെ പ്ര​തീ​ക​മാ​യി വ്യ​ത്യ​സ്ത​മാ​യ പാ​യ​സ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

ക്യാ​ന്പി​ന്‍റെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന​ക​ർ​മ്മം ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​അ​മീ​ർ അ​ഹ്മ​ദ് നി​ർ​വ്വ​ഹി​ച്ചു. കെ ​ഇ എ ​പ്ര​സി​ഡ​ണ്ട് ഷെ​റി​ൻ മാ​ത്യു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ, രാ​ജ​ൻ തോ​ട്ട​ത്തി​ൽ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. കെ​ഇ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത് ഡോ. ​അ​മീ​ർ അ​ഹ്മ​ദി​ന് മെ​മ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു. ബി​ഡി​കെ കു​വൈ​റ്റി​ന് വേ​ണ്ടി ര​ഘു​ബാ​ൽ സ്വാ​ഗ​ത​വും, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ അ​നൂ​പ് കു​മാ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ദീ​പു ച​ന്ദ്ര​ൻ, ബി​ജി മു​ര​ളി, ജ​യ​കൃ​ഷ്ണ​ൻ, ഹ​രീ​ന്ദ്ര​ൻ, യ​മു​ന, മു​നീ​ർ പി​സി, പ്ര​വീ​ണ്‍ കു​മാ​ർ, മു​ജീ​ബ്, സോ​ഫി, ധ​ന്യ, വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​ത്തി​ലെ ബ്ല​ഡ് ബാ​ങ്കു​ക​ളി​ൽ നേ​രി​ടു​ന്ന ര​ക്ത​ദൗ​ർ​ല​ഭ്യം നേ​രി​ടു​ന്ന​തി​നാ​യി ന​മ്മ​ളാ​ലാ​വു​ന്ന​ത് ചെ​യ്യു​ക എ​ന്ന​തും, കോ​വി​ഡി​ന്‍റെ അ​തി​രൂ​ക്ഷ​മാ​യ വ്യാ​പ​ന​ത്തി​ലും ര​ക്ത​ദാ​നം എ​ന്ന​ത് തി​ക​ച്ചും സു​ര​ക്ഷി​ത​മാ​യ ക​ർ​മ്മ​മാ​ണ് എ​ന്ന് സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന​തു​മാ​ണ് ബി​ഡി​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​ന്പു​ക​ളു​ടെ ല​ക്ഷ്യം.

കോ​വി​ഡ് കാ​ല​ത്ത് വി​വി​ധ സാ​മൂ​ഹ്യ​സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ബി​ഡി​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ര​ക്ത​ദാ​ന ക്യാ​ന്പാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ