കോവിഡ് ബാധിച്ചു മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി
Sunday, September 27, 2020 2:37 PM IST
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് നിര്യാതയായ തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി മടതുവിള വീട് ശഹീദാ ബീവിയുടെ (55 ) മൃതദേഹം കുവൈറ്റ് കെഎംസിസിയുടെ നേതൃത്വത്തിൽ ഖബറടക്കി. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് .പരേതനായ ജാഫർ ആണ് ഭർത്താവ്. മക്കൾ അസീന, സബീന. പ്രശസ്‌ത മാപ്പിളപ്പാട്ട് കലാകാരൻ ആസിഫ് കാപ്പാട് മരുമകനാണ്. മൃതദേഹം കബറടക്കുന്നതിൽ കുവൈറ്റ് കെഎംസിസി പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേതിന്‍റെ ഇടപെടലിനു ആസിഫ് ഫോണിൽ വിളിച്ചു പ്രത്യേകം നന്ദി അറിയിച്ചു.

ബന്ധുക്കളായ നജ്മുദ്ധീൻ, ഷാഫി, കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത്, വൈസ് പ്രസിഡന്റ് ഹാരിസ് വള്ളിയോത്ത്, സെക്രട്ടറിമാരായ ടി.ടി.ഷംസു , റസാഖ് അയ്യൂർ , തിരുവന്തപുരം ജില്ലാ പ്രസിഡന്റ് ഹഖീം , കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഡോക്ടർ മുഹമ്മദലി, വൈസ് പ്രസിഡന്റ് ഷാനവാസ് കാപ്പാട്, മറ്റു നേതാക്കളായ റഊഫ് മശ്ഹൂർ തങ്ങൾ, ഫാറൂഖ് ഹമദാനി, ഷാഫി കൊല്ലം, സലാം നന്തി, നാസർ മൗക്കോട്, മജീദ് നന്തി, നിഷാൻ, റാഫി ആലിക്കൽ, മദനി, മഹമൂദ് മസ്‌ന, മൂസക്കോയ പൂക്കാട് എന്നിവരും ഖബറടക്കത്തിൽ പങ്കെടുത്തു.

റിപ്പോർട്ട് : സലിം കോട്ടയിൽ