ലോകത്തെ ഏറ്റവും വലിയ ഇൻഡോർ ഫാം അബുദാബിയിൽ ഉയരുന്നു
Saturday, September 26, 2020 9:41 AM IST
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഫാം അബുദാബി മരുഭൂമിയിൽ ഒരുങ്ങുന്നു. ഡച്ച് കന്പനിയായ ഫാർമിംഗ് സൊല്യൂഷൻസിന്‍റെ സഹകരണത്തോടെ അബുദാബിയിലെ ഒരു സ്വകാര്യ സ്ഥാപനമാണ് പുതിയ സംയുക്ത സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

17.5 ഹെക്ടർ സ്ഥലത്ത് 160,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പുതിയ ഇൻഡോർ ഫാം ഉയരുക. 650 ദശലക്ഷം ദിർഹം ചെലവു വരുന്ന പദ്ധതി മൂന്നു വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടം 2021 ഒക്ടോബറിൽ എക്സ്പോ 2020 ദുബായ്ക്ക് മുമ്പായി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കനത്ത ചൂടുമൂലം കൃഷികൾക്കുണ്ടാകുന്ന ഉത്പാദന കുറവ് പരിഹരിക്കാൻ ലംബവും പരന്നതുമായ കൃഷി രീതികളിലുടെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്, വർഷം മുഴുവനും വീടുകളിൽ എവിടെയും, 100 ശതമാനം കീടനാശിനി രഹിതവും ഉയർന്ന നിലവാരമുള്ള പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ പുതിയ കൃഷി രീതി സാധ്യമാണ്. വിത്ത് വിതയ്ക്കൽ, വിളവെടുപ്പ്, റെഡി-ടു-ഈറ്റ് ഉത്പന്നങ്ങൾ എന്നിവ‍യും ഇവിടെ ഒരേ മേൽക്കൂരയിൽ കൃഷി ചെയ്യും.

മെഗാ പ്രോജക്റ്റ് ഗ്രീൻഫാക്ടറി എമിറേറ്റ്സ് - നെതർലാൻഡിലെ ബാരെൻഡ്രെച്ചിലെ ഗ്രോഗ്രൂപ്പ് ഐഎഫ്എസും അബുദാബിയിലെ റെയിൻമേക്കേഴ്സ് ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്‍റ് എൽ‌എൽ‌സിയും തമ്മിലുള്ള പങ്കാളിത്തം പ്രതിവർഷം 10,000 ടൺ പുതിയ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കും.

കൂടുതൽ ഭക്ഷ്യ സുസ്ഥിരത കൈവരിക്കാൻ രാജ്യത്തെ സ്വകാര്യമേഖല എങ്ങനെയാണ് മുന്നേറുന്നതെന്ന് ഭക്ഷ്യസുരക്ഷാ സഹമന്ത്രി മറിയം ഹരേബ് അൽഹൈരി സ്വാഗതം ചെയ്തു.