അ​ധ്യാ​പ​ക ക്ഷാ​മം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പ്ര​ത്യേ​ക വി​മാ​നം സ​ർ​വീ​സ് ന​ട​ത്തും
Thursday, September 17, 2020 11:20 PM IST
കു​വൈ​റ്റ് സി​റ്റി : കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ക​ടു​ത്ത അ​ധ്യാ​പ​ക ക്ഷാ​മം നേ​രി​ടു​ന്ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പ്ര​ത്യേ​ക വി​മാ​നം സ​ർ​വീ​സ് ന​ട​ത്തു​വാ​ൻ നീ​ക്കം. കൊ​റോ​ണ വ്യാ​പ​ന​ത്താ​ൽ ഈ​ജി​പ്റ്റ് അ​ട​ക്ക​മു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ വ്യോ​മ ഗ​താ​ഗ​തം നി​രോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് 3,500 ഓ​ളം അ​ധ്യാ​പ​ക​രാ​ണ് അ​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ രാ​ജ്യ​ത്തെ വി​വി​ധ വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ൽ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് കൊ​റോ​ണ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത്. അ​ധ്യാ​പ​ക ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ടു​ണീ​ഷ്യ, ജോ​ർ​ദാ​ൻ, പ​ല​സ്തീ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും പു​തി​യ റി​ക്രൂ​ട്ടു​മെ​ൻ​റു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ഭൂ​രി​പ​ക്ഷം പേ​ർ​ക്കും കു​വൈ​റ്റി​ൽ എ​ത്തു​വാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

അ​ഹ്മ​ദി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 900 അ​ധ്യാ​പ​ക​രും ജ​ഹ്റ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 400 അ​ധ്യാ​പ​ക​രും ഹ​വ​ല്ലി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 700 അ​ധ്യാ​പ​ക​രും ഫ​ർ​വാ​നി​യ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 450 അ​ധ്യാ​പ​ക​രു​മാ​ണ് അ​വ​ധി​യി​ൽ നി​ന്നും മ​ട​ങ്ങി വ​രാ​നു​ള്ള​ത്. അ​തി​നി​ടെ അ​ധ്യാ​പ​ക​രെ എ​ത്തി​ക്കു​വാ​ൻ സ്പെ​ഷ്യ​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​വാ​നും പ​ദ്ധ​തി​യു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പു​മാ​യും ആ​രോ​ഗ്യ വ​കു​പ്പു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മ​ട​ങ്ങി​വ​രു​ന്ന അ​ധ്യാ​പ​ക​ർ സ്വ​ന്തം നി​ല​യി​ൽ 14 ദി​വ​സം ഹോ​ട്ട​ലി​ൽ ക്വാ​റ​ന്ൈ‍​റ​ൻ പ്ര​വേ​ശി​ക്ക​ണം. വി​സാ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​ധ്യാ​പ​ക​ർ​ക്ക് രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങു​വാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​വാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ൽ ജ​രീ​ദ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ