അ​ധി​നി​വേ​ശ​ത്തി​ൽ കാ​ണാ​താ​യ 21 കു​വൈ​റ്റ് പൗ​രന്മാ​രു​ടെ ഭൗ​തി​കാ​വ​ശി​ഷ്ട​ങ്ങ​ൾ കൈ​മാ​റി
Wednesday, September 16, 2020 10:54 PM IST
കു​വൈ​റ്റ് സി​റ്റി: ഇ​റാ​ക്ക് കു​വൈ​ത്ത് അ​ധി​നി​വേ​ശ​ത്തി​ൽ കാ​ണാ​താ​യ 21 കു​വൈ​റ്റ് പൗ​രന്മാ​രു​ടെ ഭൗ​തി​കാ​വ​ശി​ഷ്ട​ങ്ങ​ൾ ബാ​ഗ്ദാ​ദി​ലെ കു​വൈ​റ്റ് എം​ബ​സി​ക്ക് ന​ൽ​കി.

കു​വൈ​ത്ത് അ​ധി​നി​വേ​ശ​ത്തെ തു​ട​ർ​ന്ന് ഇ​റാ​ക്ക് സേ​ന പി​ടി​ച്ചു കൊ​ണ്ടു​പോ​യ കു​വൈ​റ്റി​ക​ളു​ടെ ഭൗ​തി​കാ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​റാ​ക്കി​ലെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റെ​ഡ് ക്രോ​സ് ക​മ്മി​റ്റി​യും യു​എ​ൻ അ​സി​സ്റ്റ​ൻ​സ് മി​ഷ​ൻ ഇ​ൻ ഇ​റാ​ഖ് പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ബാ​ഗ്ദാ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​വൈ​റ്റ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യ​ത്.

1990-ൽ ​കാ​ണാ​താ​യ​വ​രി​ൽ കു​വൈ​റ്റ് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മു​ണ്ട്. യു​ദ്ധ ത​ട​വു​കാ​രാ​യി പി​ടി​ച്ച​വ​രെ കൂ​ട്ട​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തി മ​രു​ഭൂ​മി​യി​ൽ കു​ഴി​ച്ചി​ട്ട​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി യു​ദ്ധ​ത​ട​വു​കാ​രെ​യാ​ണ് കു​വൈ​റ്റി​ൽ നി​ന്നും കാ​ണാ​താ​യ​ത്. 639 എ​ണ്ണ​ക്കി​ണ​റു​ക​ൾ​ക്കാ​ണ് ഇ​റാ​ക്ക് സൈ​ന്യം തീ​യി​ട്ട​ത്. 2231 പേ​രെ ഇ​റാ​ക്ക് സൈ​ന്യം കൊ​ന്ന​താ​യാ​ണ് ക​ണ​ക്ക്. പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റു. കാ​ണാ​താ​യ​വ​രെ കു​റി​ച്ച് ഇ​പ്പോ​ഴും അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്.

പ്രാ​ഥ​മി​ക സൂ​ച​ന​ക​ൾ അ​നു​സ​രി​ച്ച് ഭൗ​തി​കാ​വ​ശി​ഷ്ട​ങ്ങ​ൾ തെ​ക്ക​ൻ ഇ​റാ​ക്കി​ലെ സ​മാ​വ മ​രു​ഭൂ​മി​യി​ൽ നി​ന്ന് കാ​ണാ​താ​യ കു​വൈ​റ്റ് ത​ട​വു​കാ​രു​ടേ​താ​ണെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നും എം​ബ​സി ചാ​ർ​ജ് ഡി ​അ​ഫ​യേ​ഴ്സ് മു​ന​ദ് അ​ൽ വു​ക്ക​യ്യ​ൻ അ​റി​യി​ച്ചു. ഇ​റാ​ക്കി​ൽ നി​ന്നും മു​ന്പ് ക​ണ്ടെ​ത്തി​യ കാ​ണാ​താ​യ കു​വൈ​ത്തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തി കു​വൈ​റ്റി​ലെ​ത്തി​ച്ചു മ​റ​വു ചെ​യ്യു​ക​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ