പ​ൽ​പ​ക് വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Sunday, September 13, 2020 8:47 PM IST
കു​വൈ​റ്റ്: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (പ​ൽ​പ​ക്) വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​ത് കൊ​ണ്ട് പ​ൽ​പ​ക് ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് വീ​ട്ടി​ലൊ​രോ​ണം എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30നു ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. പ​ൽ​പ​ക് പ്ര​സി​ഡ​ന്‍റെ പി.​എ​ൻ. കു​മാ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. വി​നി​താ വേ​ദി ക​ണ്‍​വീ​ന​ർ ബി​ന്ധു വ​ര​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ശ്രീ​ജ മ​ധു സ്വാ​ഗ​ത​വും ഐ​ശ്വ​ര്യ രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. യോ​ഗ​ത്തി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ട് സു​രേ​ഷ് പു​ളി​ക്ക​ൽ, പ്രേം​രാ​ജ്, സു​നി​ൽ ര​വി , ജി​ജു മാ​ത്യു, സു​രേ​ഷ് മാ​ധ​വ​ൻ, പി.​എം. മോ​ഹ​ന്ന​ൻ, ഹ​രി മ​ങ്ക​ര, ര​ധീ​ഷ് കു​മാ​ർ, ന​ന്ദ​ൻ മേ​നോ​ൻ, സു​നി​ൽ സു​ന്ദ​ര​ൻ, ശ​ശി​ധ​ര​ൻ പാ​ല​ക്കോ​ട്, മ​ധു വാ​ര്യ​ർ, അ​ഞ്ജ​ലി നാ​യ​ർ, ജി​ജു​ന മേ​നോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് പ​ൽ​പ​ക് അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി അ​വ​ത​രി​പ്പി​ച്ച വൈ​വി​ധ്യ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ റെ​ക്കോ​ർ​ഡ് ചെ​യ്ത് സം​പ്രേ​ക്ഷ​ണം ചെ​യ്യു​ക​യു​ണ്ടാ​യി. സം​പ്രേ​ക്ഷ​ണം തു​ട​ങ്ങി ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​രി​പാ​ടി​ക​ൾ വീ​ക്ഷി​ക്കു​ക​യു​ണ്ടാ​യി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ