ഒ​ഐ​സി​സി കൊ​ല്ലം ജി​ല്ല ക​മ്മ​റ്റി സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്നു
Sunday, September 13, 2020 8:46 PM IST
കു​വൈ​റ്റ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭ സാ​മാ​ജി​ക​ൻ എ​ന്ന നി​ല​യി​ൽ 50 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ സ​ന്തോ​ഷ സൂ​ച​ക​മാ​യി ഒ​ഐ​സി​സി കു​വൈ​റ്റ് കൊ​ല്ലം ജി​ല്ല ക​മ്മ​റ്റി ന​ൽ​കു​ന്ന ജോ​ലി ന​ഷ്ട​പ്പെ​ട്ടു നാ​ട്ടി​ൽ പോ​കു​വാ​ൻ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്നു​ള്ള അ​ർ​ഹ​ത​പ്പെ​ട്ട ആ​ൾ​ക്കാ​ർ​ക്ക് വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ചു. ആ​ദ്യ ടി​ക്ക​റ്റ് ഒ​ഐ​സി​സി കു​വൈ​റ്റ് കേ​ന്ദ്ര ക​മ്മ​റ്റി സെ​ക്ര​ട്ട​റി മ​നോ​ജ് ച​ണ്ണ​പ്പേ​ട്ട ആ​ദ്യ യാ​ത്ര​ക്കാ​ര​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ഐ​സി​സി കൊ​ല്ലം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സു ഓ​യൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ കൊ​ട്ടാ​ര​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ഐ​സി​സി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം അ​നി മ​ണ്ണൂ​ർ, കൊ​ല്ലം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് പു​ന​ലൂ​ർ, സെ​ക്ര​ട്ട​റി ബി​ജു കു​ണ്ട​റ, ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് കൊ​ല്ലം ജി​ല്ല ക​ണ്‍​വീ​ന​ർ ഷ​ഫി​ക് മ​യു​ര, എ​ക്സി​കു​ട്ടീ​വ് അം​ഗ​ങ്ങ​ൾ ആ​യ ബോ​ണി പു​ത്ത​യം, ദി​ലീ​ഷ് ജ​ഗ​ന്നാ​ഥ് എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി​യ ച​ട​ങ്ങി​ൽ കൊ​ല്ലം ജി​ല്ല ട്ര​ഷ​റ​ർ ജോ​ർ​ജി ജോ​ർ​ജ് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ