കുവൈറ്റിൽ ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെതുടർന്നു മരിച്ചു
Friday, August 14, 2020 4:35 PM IST
കുവൈറ്റ്: ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെതുടർന്നു കുവൈറ്റിൽ മരിച്ചു ചുനക്കര ശ്രീകുമാർ (46) ആണ് ഇന്നലെ രാവിലെ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെതുടർന്നു മരിച്ചത്.

കഴിഞ്ഞ 20 വർഷമായി കുവൈറ്റിൽ ദിവാൻ അമീരി കമ്പിനിയിൽ ഫോർമാൻ ആയി ജോലി ചെയ്തു വരുകയായിരുന്ന ശ്രീകുമാർ, നിരവധി അസോസിയേഷനുകളിൽ സജീവ പ്രവർത്തകൻ ആയിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചു വരുന്നു.

ഭാര്യ: ലത ശ്രീകുമാർ (മിനിസ്ട്രി നഴ്സ്). മക്കൾ : ശ്രുതി, ശ്രീനേഷ്.

റിപ്പോർട്ട്: വിപിൻ മങ്ങാട്ട്