അബുദാബിയിൽ രോഗബാധിതർ 216; മരണ സംഖ്യ 2
Friday, August 7, 2020 7:30 PM IST
ദുബായ്: യുഎഇ ആരോഗ്യ-രക്ഷാ മന്ത്രാലയം ഓഗസ്റ്റ് എഴിനു (വെള്ളി) പുറത്തുവിട്ട റിപ്പോർട്ടു പ്രകാരം അബുദാബിയിൽ പുതിയതായി 216 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 62, 061 ആയി. ഇന്നു രോഗമുക്തി നേടിയവർ 276 ആണ്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 56,015 ആയി. രണ്ടു പേർ ഇന്നു മരണപ്പെട്ടതോടെ അബുദാബിയിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 356 ആയി.