മാ​ർ​ച്ച് 13 ന് ​മു​ന്പാ​യി ന​ൽ​കി​യ എ​ല്ലാ വി​സ​ക​ളും റ​ദ്ദാ​ക്കി
Thursday, August 6, 2020 10:12 PM IST
കു​വൈ​ത്ത് സി​റ്റി: രാജ്യത്ത് മാ​ർ​ച്ച് 13 ന് ​മു​ന്പ് ന​ൽ​കി​യ എ​ല്ലാ​ത്ത​രം വി​സ​ക​ളും റ​ദ്ദാ​ക്കി​യ​താ​യി കുവൈറ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള ആ​ളു​ക​ൾ​ക്ക് ന​ൽ​കി​യ വി​സ​ക​ളു​ടെ സാ​ധു​ത​യെ​ക്കു​റി​ച്ച് നേ​ര​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​യ​മ​പ​ര​മാ​യ അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു.

പു​തി​യ വി​സ ല​ഭി​ച്ച​വ​ർ​ക്ക് എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും കു​വൈ​റ്റി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​സ​ക​ൾ റ​ദ്ദാ​ക്കി​യ​ത്. തൊ​ഴി​ൽ, ഫാ​മി​ലി ,ടൂ​റി​സ്റ്റ് വി​സ​ക​ൾ​ക്കെ​ല്ലാം പു​തി​യ തീ​രു​മാ​നം ബാ​ധ​ക​മാ​ണ്. വി​സ​ക​ൾ​ക്ക് വേ​ണ്ടി വീ​ണ്ടും അ​പേ​ക്ഷ സ​മ​ർ​പ്പി​കു​വാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ധി​കൃ​ത​ർ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​ൽ ഖ​ബാ​സ് അ​റ​ബി​ക് പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ