കു​വൈ​റ്റി​ൽ ബു​ധ​നാ​ഴ്ച 651 പേ​ർ​ക്ക് കോ​വി​ഡ്; 580 പേ​ർ രോ​ഗ​മു​ക്ത​രാ​യി
Wednesday, August 5, 2020 10:04 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് 651 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 69425 ആ​യി. 425 സ്വ​ദേ​ശി​ക​ൾ​ക്കും 226 വി​ദേ​ശി​ക​ൾ​ക്കു​മാ​ണ് ബു​ധ​നാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം 4550 കോ​വി​ഡ് ടെ​സ്റ്റു​ക​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ത്തി​യ​ത്. ഇ​തോ​ടെ ആ​കെ ന​ട​ത്തി​യ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം 518601 ആ​യി ഉ​യ​ർ​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നു​പേ​ർ മ​ര​ണ​മ​ട​ഞ്ഞു. ഇ​തു​വ​രെ 468 പേ​രാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​ത്. അ​ഹ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 219 പേ​ർ, ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റി​ൽ 132 പേ​ർ, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ 137 പേ​ർ, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ 79 പേ​ർ, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 84 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. 580 പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ മു​ക്ത​രാ​യ​ത് . 8051 പേ​രാ​ണ് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. 128 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു​വെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ