യാ​ത്രാ​വി​ല​ക്ക് യാ​തൊ​രു പ​ഠ​ന​വും കൂ​ടാ​തെ​യെ​ന്ന് കു​വൈ​റ്റ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ഏ​ജ​ൻ​സി അ​സോ​സി​യേ​ഷ​ൻ
Wednesday, August 5, 2020 9:18 PM IST
കു​വൈ​റ്റ് സി​റ്റി : നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര·ാ​രെ കു​വൈ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കാ​നു​ള്ള തീ​രു​മാ​നം യാ​തൊ​രു പ​ഠ​ന​വും കൂ​ടാ​തെ​യാ​ണെ​ന്നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ രാ​ജ്യ​ത്തി​ന്‍റെ യ​ശ​സി​ന് ക​ള​ങ്കം ചാ​ർ​ത്തു​മെ​ന്ന് ഉ​ൽ​ക്ണ്ഠ​യു​ണ്ടെ​ന്നും കു​വൈ​റ്റ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ഏ​ജ​ൻ​സി അ​സോ​സി​യേ​ഷ​ൻ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ൽ മു​ത്തൈ​രി പ്ര​സ്താ​വി​ച്ചു.

കോ​വി​ഡി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഗോ​ള ത​ല​ത്തി​ൽ ത​ന്നെ ഒ​രു രാ​ജ്യ​വും ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം കൈ​കൊ​ണ്ടി​ട്ടി​ല്ല. കൊ​റോ​ണ വൈ​റ​സ് കാ​ര​ണം നേ​ര​ത്തെ ത​ന്നെ പ്ര​തി​സ​ന്ധി അ​നു​ഭ​വ​പ്പെ​ട്ട മേ​ഖ​ല​യി​ൽ യാ​ത്ര വി​ല​ക്ക് കൂ​ടി വ​ന്ന​തോ​ടെ സാ​ഹ​ച​ര്യം കൂ​ടു​ത​ൽ ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന സ​മ​യ​ത്ത് യാ​തൊ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ യാ​ത്ര വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ