ഇ​ന്ത്യ​യ​ട​ക്കം ഏ​ഴു രാ​ജ്യ​ങ്ങ​ൾ​ക്ക് കു​വൈ​റ്റി​ലേ​ക്ക് യാ​ത്രാ​വി​ല​ക്ക്
Thursday, July 30, 2020 10:40 PM IST
കു​വൈ​റ്റ് സി​റ്റി : ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ ഇ​ന്ത്യ​യ​ട​ക്കം ഏ​ഴു രാ​ജ്യ​ങ്ങ​ൾ​ക്ക് കു​വൈ​റ്റി​ലേ​ക്ക് യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം കൈ​കൊ​ണ്ട​തെ​ന്ന് സ​ർ​ക്കാ​ർ വ​ക്താ​വ്വ്യ​ക്ത​മാ​ക്കി.

ബം​ഗ്ലാ​ദേ​ശ്, ഫി​ലി​പ്പീ​ൻ​സ്, ഇ​ന്ത്യ, ശ്രീ​ല​ങ്ക, പാ​കി​സ്ഥാ​ൻ, ഇ​റാ​ൻ, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ യാ​ത്ര​ക്കാ​ർ​ക്കാ​ണ് പ്ര​വേ​ശ​ന വി​ല​ക്ക്. പെ​ട്ട​ന്നു​ള്ള ഈ ​തീ​രു​മാ​ന​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല, ഈ ​രാ​ജ്യ​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന തോ​തി​ലു​ള്ള കോ​വി​ഡ് വ്യാ​പ​ന​മാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു ഒ​ഴി​കെ​യു​ള്ള രാ​ജ്യ​ത്തെ മു​ഴു​വ​ൻ പൗ​ര·ാ​ർ​ക്കും രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന​തി​നോ തി​രി​ച്ചു പോ​കു​ന്ന​തി​നോ ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല. ഓ​ഗ​സ്റ്റ് മു​ത​ൽ വാ​ണി​ജ്യ വി​മാ​ന സ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ മാ​സം കു​വൈ​റ്റ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു, കൂ​ടാ​തെ കു​വൈ​റ്റ് ഐ​ർ​വേ​സ് ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന സ​ർ​വീ​സ് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​ക്കാ​രു​ൾ​പ്പ​ടെ നാ​ട്ടി​ൽ കു​ടു​ങ്ങി​യ വ​ലി​യൊ​രു വി​ഭാ​ഗം പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യൊ​രു തി​രി​ച്ച​ടി​യാ​ണ് പു​തി​യ സ​ർ​ക്കാ​ർ തീ​രു​മാ​നം.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ